ഫൈലക ദ്വീപിൽ 2300 വർഷം പഴക്കമുള്ള കൊട്ടാരാവശിഷ്ടം കണ്ടെത്തി
text_fieldsഫൈലക ദ്വീപിൽ കണ്ടെടുത്ത 2300 വർഷം പഴക്കമുള്ള നിർമാണാവശിഷ്ടങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ പൈതൃക ദ്വീപായ ഫൈലകയിൽ 2300 വർഷം പഴക്കമുള്ള യവനകാല കൊട്ടാരത്തിന്റെയും കെട്ടിടത്തിന്റെയും അവശിഷ്ടം കണ്ടെത്തിയതായി നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് അറിയിച്ചു. കുവൈത്ത്-ഇറ്റാലിയൻ സംയുക്ത പുരാവസ്തു ഗവേഷണ സംഘമാണ് ചരിത്രപരമായ കണ്ടെത്തൽ നടത്തിയത്.
പാറയുടെ അടിത്തറകൾ, ആന്തരിക മതിൽ, പുറത്തെ കൊട്ടാരവുമായി ബന്ധിപ്പിക്കുന്ന പ്രവേശന മാർഗം എന്നിവ കണ്ടെത്തി.
2014 മുതൽ പുരാവസ്തു പര്യവേക്ഷണം നടക്കുന്ന ഫൈലക ദ്വീപിന്റെ വടക്കൻ ഭാഗത്തെ അൽ ഖുറൈനിയയിലാണ് കണ്ടെത്തൽ.
ഈ ഭാഗത്ത് ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ് വരെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന തെളിവുകൾ നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും ഇറ്റലിയിലെ പെരുഗിയ സർവകലാശാലയും സഹകരിച്ചാണ് പര്യവേക്ഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

