ചൂതാട്ട കേന്ദ്രം നടത്തിയ 23 പേർ അറസ്റ്റിൽ
text_fieldsപ്രതികളിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: മഹ്ബൂല മേഖലയിലെ സുരക്ഷ പരിശോധനയിൽ ചൂതാട്ട കേന്ദ്രം നടത്തുന്ന 23 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരുടെ കൈയിൽനിന്ന് കളിക്കാനുപയോഗിക്കുന്ന കാർഡുകൾ, പണം, രജിസ്ട്രേഷൻ പേപ്പറുകൾ, ലഹരി പാനീയങ്ങൾ, വീട്ടിൽ നിർമിച്ച മയക്കു മരുന്നുകൾ എന്നിവ കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മറ്റൊരു സംഭവത്തിൽ കബദ് പ്രദേശത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ താമസ നിയമം ലംഘിച്ച ഏഴുപേർ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതിനും ഇവർക്കെതിരെ നടപടി എടുത്തു. കുറ്റകൃത്യങ്ങൾക്കും നിയമലംഘനങ്ങൾക്കും എതിരെ കർശന നടപടികളും പരിശോധനകളും തുടരുമെന്ന് അധികൃതർ അറിയിച്ചു.