സ്കൂൾ തുറക്കുന്നതിനുമുമ്പ് 2217 അധ്യാപകരെ കൊണ്ടുവരും
text_fieldsകുവൈത്ത് സിറ്റി: സ്കൂൾ തുറക്കുന്നതിനുമുമ്പ് 2217 അധ്യാപകരെ വിദേശത്തുനിന്ന് കൊണ്ടുവരും. ഇതുസംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അഭ്യർഥന സുപ്രീം കമ്മിറ്റി ഫോർ കൊറോണ എമർജൻസി അംഗീകരിച്ചു. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ പോയ അധ്യാപകരെയാണ് കൊണ്ടുവരുന്നത്.
കോവിഡ് കാല യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഇഖാമ പുതുക്കലും യാത്രാസൗകര്യം ഒരുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തദിവസം അധികൃതർ ചർച്ചചെയ്യും. പലരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ട്.
ഇവർക്ക് പുതിയ വിസ നൽകേണ്ടിവരും. രാജ്യത്ത് പുതിയ വിസ നൽകിത്തുടങ്ങിയിട്ടില്ല. അധ്യാപകരുടെ വിഷയം പ്രത്യേകമായി പരിഗണിച്ചേക്കും. എൻട്രിവിസയിൽ വരാൻ അനുവദിച്ച് ഇവിടെ എത്തിയ ശേഷം ഇഖാമ പുതുക്കാൻ സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്. അധ്യാപകരുടെ ഭാര്യമാരെയും മക്കളെയും ഇൗ ഘട്ടത്തിൽ കൊണ്ടുവരാൻ അനുവദിക്കണോ എന്നതിലടക്കം തീരുമാനമായിട്ടില്ല.
രാജ്യത്ത് വിദേശികൾക്ക് പൂർണമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സെപ്റ്റംബറിലാണ് സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുക. അതിനുള്ളിൽ യാത്രാനിയന്ത്രണങ്ങൾ നീക്കി വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ പ്രശ്നമില്ല.
അല്ലെങ്കിൽ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരേണ്ടി വരും. തിരിച്ചെത്തിക്കാൻ നിശ്ചയിച്ച അധ്യാപകർ പല രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇൗജിപ്ത്, തുനീഷ്യ, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.