Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎയർ ആംബുലൻസ്​ കരാർ...

എയർ ആംബുലൻസ്​ കരാർ പുതുക്കാൻ 22 ലക്ഷം ദീനാർ

text_fields
bookmark_border
എയർ ആംബുലൻസ്​ കരാർ പുതുക്കാൻ 22 ലക്ഷം ദീനാർ
cancel

കു​വൈ​ത്ത്​ സി​റ്റി: എ​യ​ർ ആം​ബു​ല​ൻ​സ്​ പ​ദ്ധ​തി​യു​ടെ ക​രാ​ർ പു​തു​ക്കാ​ൻ 22 ല​ക്ഷം ദീ​നാ​ർ വ​ക​യി​രു​ത്തി​യ​തി​ന്​ സെ​ൻ​ട്ര​ൽ ​ഏ​ജ​ൻ​സി ഫോ​ർ പ​ബ്ലി​ക്​ ടെ​ൻ​ഡ​ർ അം​ഗീ​കാ​രം ന​ൽ​കി. സെ​പ്​​റ്റം​ബ​ർ ആ​റു മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്കാ​ണ്​ ക​രാ​ർ പു​തു​ക്കു​ന്ന​ത്.

ക​രാ​ർ ഒാ​ഡി​റ്റ്​ ബ്യൂ​റോ​യു​ടെ അ​ന്തി​മ അ​നു​മ​തി​ക്ക്​ സ​മ​ർ​പ്പി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ കീ​ഴി​ലു​ള്ള ഹെ​ലി​കോ​പ്ട​ർ ആം​ബു​ല​ൻ​സു​ക​ൾ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന്​ ഇ​തി​ന​കം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​രം​ഗ​ത്ത്​ രാ​ജ്യ​​ത്തി​െൻറ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​ണ് സ​ബാ​ഹ്​ മെ​ഡി​ക്ക​ൽ ​ഏ​രി​യ​യി​ലെ​ എ​യ​ർ ആം​ബു​ല​ൻ​സ്​ കേ​ന്ദ്രം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​​ൽ ഇ​വി​ടെ​നി​ന്ന്​ ഹെ​ലി​കോ​പ്​​ട​റു​ക​ൾ പ​​റ​ന്നെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​താ​ണ്​ ഹെ​ലി​കോ​പ്​​ട​ർ ആം​ബു​ല​ൻ​സു​ക​ൾ.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​ത്യാ​ഹി​ത​ങ്ങ​ൾ ഉ​ണ്ടാ​വു​േ​മ്പാ​ഴും ഇ​ട​പെ​ടേ​ണ്ട​ത്​ സം​ബ​ന്ധി​ച്ച്​ ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. എ​യ​ർ ആം​ബു​ല​ൻ​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​റു​വി​മാ​ന​ങ്ങ​ളെ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന വി​ധ​ത്തി​ൽ വി​പു​ലീ​ക​രി​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ൾ മ​ന്ത്രാ​ല​യം പ​ഠി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air ambulance
News Summary - 22 lakh dinars to renew air ambulance contract
Next Story