Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2.2 ല​ക്ഷം...

2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി

text_fields
bookmark_border
2.2 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന ദൗ​ത്യം തൃ​പ്​​തി​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​രെ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 2,20,000 പേ​ർ​ക്ക്​ ന​ൽ​കി. ഇ​ത്​ ഇൗ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലെ 80 ശ​ത​മാ​നം വ​രും.

സ്​​​കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ന്​ മു​മ്പ്​ നി​ശ്ചി​ത പ്രാ​യ​പ​രി​ധി​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​നാ​ണ്​ ന​ൽ​കു​ന്ന​ത്. 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തു​കൊ​ണ്ട്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ്​ കു​വൈ​ത്തി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ഇ​തു​വ​രെ അ​ത്യാ​ഹി​ത​മൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ഫൈ​സ​റി​െൻറ വാ​ക്​​സി​ന്​ യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ്​ ഏ​ജ​ൻ​സി നേ​ര​ത്തെ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്നു​ണ്ട്. സെ​പ്​​റ്റം​ബ​ർ അ​വ​സാ​നി​ക്കു​ന്ന​തി​ന്​​ മു​മ്പ്​ ഇൗ ​പ്രാ​യ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​നും ന​ൽ​കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityvaccinated
News Summary - 2.2 lakh children were vaccinated
Next Story