നിയമം ലംഘിച്ച 22 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: ഹവല്ലിയിൽ നിയമം ലംഘിച്ച 22 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനാ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ രണ്ട് പരസ്യ കമ്പനികളും, ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയും ഉൾപ്പെടുന്നു. ഗിഫ്റ്റുകൾ, ആഡംബര വസ്തുക്കൾ, ഷൂസ്, വാച്ചുകൾ, ബാഗുകൾ, ആക്സസറികൾ എന്നിവ ഉൾപ്പെടെ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്ന 13 കടകളും അടച്ചുപൂട്ടിയവയിൽ ഉൾപ്പെടുന്നു.
പണമിടപാട് നിരോധിക്കുന്ന മന്ത്രിതല ചട്ടങ്ങൾ ലംഘിച്ചതിനാൽ ഏഴ് ഗാർഹിക തൊഴിൽ റിക്രൂട്ട്മെന്റ് ഓഫിസുകളും അടച്ചുപൂട്ടി. ഇലക്ട്രോണിക് പേയ്മെന്റ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പകരം ഈ ഓഫിസുകൾ പണം നേരിട്ട് സ്വീകരിച്ചതായി പരിശോധനയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

