ഒട്ടകങ്ങൾ വരിവരി വരിയായ്...
text_fields
21ാമത് കുവൈത്ത് അന്താരാഷ്ട്ര ഒട്ടക റേസിങ്
ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: പൊടിമണലിൽ പ്രത്യേകം തിരിച്ച ട്രാക്കിൽ നമ്പറിട്ട് ക്ഷമയോടെ ഒട്ടകങ്ങൾ നിരന്നുനിന്നു. പിന്നെ നിർദേശം കിട്ടിയതോടെ കുതിച്ചുപാഞ്ഞു. ഉടമകളും കാണികളും ആവേശത്തോടെ പ്രോത്സാഹിപ്പിച്ചു. വേഗതയും കരുത്തും കായികക്ഷമതയും തെളിയിച്ച് ഒട്ടകങ്ങൾ ട്രാക്കിൽ നിറഞ്ഞോടി. 21ാമത് കുവൈത്ത് അന്താരാഷ്ട്ര ഒട്ടക റേസിങ് ചാമ്പ്യൻഷിപ്പിൽ ഒട്ടകങ്ങളുടെ കഴിവും മികവും തെളിഞ്ഞുകാണാം. വിപുലമായ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ചാമ്പ്യൻഷിപ്പിന് തുടക്കമായി. ആധുനിക ഗതാഗത സൗകര്യങ്ങൾക്കും ചരക്കുനീക്കങ്ങൾക്കും മുമ്പ് മരുഭൂമിയുടെ കപ്പലായിരുന്ന ഒട്ടകങ്ങളുടെ പൂർവകാല സ്മരണ ഓർത്തെടുക്കുന്നതും കൂടിയാണ് റേസിങ് ചാമ്പ്യൻഷിപ്.
നിരവധി അറബ് രാജ്യങ്ങളിലെ ഒട്ടകങ്ങൾ പങ്കെടുക്കുന്ന കുവൈത്ത് അന്താരാഷ്ട്ര ഒട്ടക റേസിങ് ചാമ്പ്യൻഷിപ് ഗൾഫ്, അറബ് രാജ്യങ്ങളിലെ പ്രധാന മത്സരങ്ങളിൽ ഒന്നാണ്. വിജയികൾക്ക് വിലപ്പെട്ട സമ്മാനം ലഭിക്കും.
ശനിയാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് വ്യാഴാഴ്ച വൈകീട്ട് ആറിന് ഫൈനൽ റൗണ്ടോടെ സമാപിക്കും. ദിവസവും രാവിലെ എട്ടുമുതൽ 3.30 വരെയാണ് മത്സരം. അവസാന ദിവസമായ വ്യാഴാഴ്ച വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

