Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ 21...

കു​വൈ​ത്തി​ൽ 21 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​ർ

text_fields
bookmark_border
kuwait
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ജ​ന​സം​ഖ്യ​യി​ൽ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ മു​ന്നി​ൽ. കു​വൈ​ത്തി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 68.3 ശ​ത​മാ​നം പ്ര​വാ​സി​ക​ളാ​ണ്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​കാ​രം കു​വൈ​ത്തി​ൽ 21 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രാ​ണ്. 2023 അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ എ​ണ്ണം 1,000,726 ആ​യി ഉ​യ​ർ​ന്നു. 2019നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​ണി​ത്.

കു​വൈ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ പ്ര​വാ​സി സ​മൂ​ഹം ഈ​ജി​പ്താ​ണ്. ജ​ന​സം​ഖ്യ​യു​ടെ 13 ശ​ത​മാ​ന​മാ​ണ് കു​വൈ​ത്തി​​ലെ ഈ​ജി​പ്തു​കാ​ർ. എ​ന്നാ​ൽ ഈ​ജി​പ്ഷ്യ​ൻ സ​മൂ​ഹ​ത്തി​ന്റെ എ​ണ്ണം 2022 ൽ 655,234 ​ആ​യി​രു​ന്ന​ത് 2023 ൽ 644,442 ​ആ​യി കു​റ​ഞ്ഞു. 2019ൽ 696,082 ​ആ​യി​രു​ന്നു എ​ണ്ണം. അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശി​ക​ൾ 2022ൽ 256,849​ൽ​നി​ന്ന് 2023ൽ 274,794 ​ആ​യി വ​ർ​ധി​ച്ചു. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ ആ​റു ശ​ത​മാ​ന​മാ​ണ് കു​വൈ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ക​ൾ.

കു​വൈ​ത്തി​ലെ അ​ഞ്ചാ​മ​ത്തെ വ​ലി​യ സ​മൂ​ഹം ഫി​ലി​പ്പീ​നി​ക​ളാ​ണ്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ അ​ഞ്ച് ശ​ത​മാ​ന​മാ​ണി​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​പ്പെ​ടു​വി​ച്ച ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് 2022ലെ 274,777​ൽ​നി​ന്ന് 2023ൽ ​അ​വ​രു​ടെ എ​ണ്ണം 267,259 ആ​യി കു​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ, ശ്രീ​ല​ങ്ക, സി​റി​യ (മൂ​ന്നു ശ​ത​മാ​നം വീ​തം), നേ​പ്പാ​ൾ, പാ​കി​സ്താ​ൻ (ര​ണ്ടു ശ​ത​മാ​നം വീ​തം) എ​ന്നി​ങ്ങ​നെ​യാ​ണ് കു​വൈ​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ. കു​വൈ​ത്തി​ലെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളി​ൽ 30 ശ​ത​മാ​നം ഇ​ന്ത്യ​ക്കാ​രാ​ണ്.

കു​വൈ​ത്തി​ക​ളും ഈ​ജി​പ്തു​കാ​രും (16 ശ​ത​മാ​നം വീ​തം), ബം​ഗ്ലാ​ദേ​ശി​ക​ളും ഫി​ലി​പ്പി​നോ​ക​ളും (ഒ​മ്പ​തു ശ​ത​മാ​നം വീ​തം) ഉ​ണ്ട്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​രാ​ണ് (35 ശ​ത​മാ​നം), ഈ​ജി​പ്തു​കാ​ർ (19 ശ​ത​മാ​നം), ബം​ഗ്ലാ​ദേ​ശി​ക​ൾ (11 ശ​ത​മാ​നം), ഫി​ലി​പ്പി​നോ​ക​ൾ (10 ശ​ത​മാ​നം), ശ്രീ​ല​ങ്ക​ക്കാ​ർ (ആ​റു ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.

കു​വൈ​ത്തി​ലെ ജ​ന​സം​ഖ്യ

കു​വൈ​ത്ത് 32%

ഇ​ന്ത്യ 21%

ഈ​ജി​പ്ത് 13%

ബം​ഗ്ലാ​ദേ​ശ് 6%

ഫി​ലി​പ്പീ​ൻ​സ് 5%

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIndians
News Summary - 21 percent Indians in Kuwait
Next Story