Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​യ​ക്കു​മ​രു​ന്നും...

മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളു​മാ​യി 21 പേ​ർ പി​ടി​യി​ൽ
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​വ​ർ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ തു​ട​ർ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​യ 21 പേ​ർ മ​യ​ക്കു​മ​രു​ന്നു​ക​ളും ആ​യു​ധ​ങ്ങ​ളു​മാ​യി പി​ടി​യി​ൽ. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന്‍റെ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം 16 ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 11 കി​ലോ​ഗ്രാം വി​വി​ധ മ​യ​ക്കു​മ​രു​ന്ന്, 15,000 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ, അ​ഞ്ചു ലി​റ്റ​ർ ജി.​എ​ച്ച്.​ബി ല​ഹ​രി​വ​സ്തു​ക്ക​ൾ, 71 കു​പ്പി മ​ദ്യം, 2 തോ​ക്കു​ക​ൾ, പ​ണം എ​ന്നി​വ​യാ​ണ് പ്ര​തി​ക​ളി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കും വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നും വേ​ണ്ടി ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കാ​നും പി​ടി​യി​ലാ​വു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സേ​ന സ​ജ്ജ​രാ​ണെ​ന്നും ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു. നി​യ​മ​പാ​ല​ക​രു​മാ​യി സ​ഹ​ക​രി​ക്കാ​നും എ​ന്തെ​ങ്കി​ലും പ്ര​തി​കൂ​ല​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​മ​ർ​ജ​ൻ​സി ഹോ​ട്ട്‌​ലൈ​നി​ലും (112) ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഹോ​ട്ട്‌​ലൈ​നി​ലും അ​റി​യി​ക്കാ​നും എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsWeaponPeopleArrestGeneral Administration for Drug Control
News Summary - 21 people were arrested with drugs and weapons
Next Story