Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20-ാം വാർഷികം: ലുലു ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങ് ആഘോഷമാക്കാം

text_fields
bookmark_border
20-ാം വാർഷികം: ലുലു ഹൈപ്പർമാർക്കറ്റിൽ ഷോപ്പിങ് ആഘോഷമാക്കാം
cancel

കുവൈത്ത് സിറ്റി: സേവനവും ഗുണമേൻമയും കൊണ്ട് ജനങ്ങളുടെ ഇഷ്ട സ്ഥാപനമായി മാറിയ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 26 മുതൽ നവംബർ ഒന്നു വരെ ലുലു ഹൈപ്പർമാർക്കറ്റ് മെഗാ പ്രമോഷൻ സംഘടിപ്പിക്കും.

ഒരാഴ്ച നീണ്ടുനിൽക്കുന്ന 20-ാം വാർഷിക പ്രമോഷനിൽ പ്രത്യേക ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചു.ഫാഷൻ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്‌ബാഗ് വിഭാഗങ്ങൾ (ഒക്‌ടോബർ 26-28) എന്നിവയിൽനിന്ന് 20 ദീനാർ വിലയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ 20 ദീനാർ സൗജന്യ സമ്മാന വൗച്ചർ ലഭിക്കും.പ്രത്യേക ഇനങ്ങളിൽ ബൈ വൺ ഗറ്റ് വൺ സൗജന്യവും ഉണ്ട്. ഒക്ടോബർ 26 മുതൽ 29 വരെ നാല് ദിവസത്തേക്ക്, 20 പ്രത്യേക ഉൽപ്പന്നങ്ങക്ക് അതിശയിപ്പിക്കുന്ന ഓഫറുകളും ഉണ്ടാകും.

'ആപ്പിൾ ഫിയസ്റ്റ' പ്രമോഷനിൽ എക്സ്ക്ലൂസീവ് ഓഫറുകളോടെ ആപ്പിൽ വാങ്ങാനുള്ള അവസരവും ഒരുക്കും. വേൾഡ് കപ്പ് ഫുട്ബാൾ കണക്കിലെടുത്ത് 65 ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ള ടെലിവിഷൻ സെറ്റുകൾ വാങ്ങുന്നവർക്ക് 25 ദീനാറിന്റെ സൗജന്യ സമ്മാന കാർഡ് ലഭിക്കും. പ്രത്യേക സൈക്കിളുകൾ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. പാചക ഉൽപ്പന്നങ്ങൾക്കും ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 20th Anniversary: celebrate shopping at Lulu Hypermarket
Next Story