Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഭിമന്യു: കല കുവൈത്ത് പ്രതിഷേധക്കൂട്ടായ്മ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗവുമായ അഭിമന്യുവിെൻറ കൊലപാതകത്തിൽ കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ് പ്രതിഷേധക്കുറിപ്പ് അവതരിപ്പിച്ചു. കലാലയങ്ങളിൽ പിടിമുറുക്കുന്ന മത തീവ്രവാദ സംഘടനകൾക്കെതിരെ മതേതരസമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പരിപാടി അഹ്വാനംചെയ്തു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, സാം പൈനുംമൂട്, ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സത്താർ കുന്നിൽ, ഐ.എൻ.എൽ കുവൈത്ത് പ്രതിനിധി ഷരീഫ് താമരശ്ശേരി, വനിതവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, വനിതവേദി അംഗം സജിത സ്കറിയ എന്നിവർ സംസാരിച്ചു. മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു പരിപാടിയിൽ സംബന്ധിച്ചു. അഭിമന്യുവിനെക്കുറിച്ച് കല കുവൈത്ത് പ്രവർത്തകനായ രാജീവ് ചുണ്ടമ്പറ്റ എഴുതിയ കവിത അദ്ദേഹം പരിപാടിയിൽ അവതരിപ്പിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൺ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story