മന്ത്രി സബീഹിനെതിരായ കുറ്റവിചാരണയിൽ 31ന് വോട്ടെടുപ്പ്
text_fieldsകുവൈത്ത് സിറ്റി: തൊഴിൽ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ പ്രമേയത്തിൽ പാർലമെൻറിൽ ചർച്ച പൂർത്തിയായി. ശുഐബ് അൽ മൂവൈസരി, മുഹമ്മദ് ഹായിഫ്, അൽ ഹുമൈദി അൽ സുബൈഇ, മുബാറക് അൽ ഹജ്റുഫ്, ഖാലിദ് അൽ ഉതൈബി, സാലിഹ് ആശൂർ, ആദിൽ അൽ ദംഹി, അബ്ദുൽ കരീം അൽ കന്ദരി, നായിഫ് അൽ മുർദാസ്, അബ്ദുല്ല അൽ ഫുഹാദ് എന്നിവർ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിന്മേൽ ജനുവരി 31ന് വോെട്ടടുപ്പ് നടക്കും. അവിശ്വാസ പ്രമേയം പാസായാൽ മന്ത്രിക്ക് രാജിവെക്കേണ്ടി വരും. പുതിയ മന്ത്രിസഭ നിലവിൽവന്നതിന് ശേഷം ആദ്യത്തെ കുറ്റവിചാരണയായിരുന്നു ഇത്. തൊഴിൽ സാമൂഹികക്ഷേമ മന്ത്രാലയത്തിന് കീഴിലെ വികലാംഗക്ഷേമ കാര്യാലയമുൾപ്പെടെ വകുപ്പുകളിൽ നടക്കുന്ന വഴിവിട്ട പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അൽ ഹുമൈദി അൽ സുബൈഇ, മുബാറക് അൽ ഹജ്റുഫ്, ഖാലിദ് അൽ ഉതൈബി എന്നീ എം.പിമാർ ചേർന്നാണ് കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങളോരോന്നും എടുത്തുകാട്ടി എം.പിമാർ സംസാരിച്ചു.
കുറ്റവിചാരണ നടത്താനുള്ള എം.പിമാരുടെ ഭരണഘടനാപരമായ അവകാശത്തെ പിന്തുണച്ച മന്ത്രി ആരോപണങ്ങൾക്ക് ഒാരോന്നായി മറുപടി നൽകി.
വകുപ്പുകളിൽ അന്യായമായ ഇടപെടലുകൾ നടന്നിട്ടില്ലെന്നും കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
