കല കുവൈത്തിന് പുതിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറായി ആർ. നാഗനാഥനെയും ജനറൽ സെക്രട്ടറിയായി സജി തോമസ് മാത്യുവിനേയും ട്രഷററായി രമേഷ് കണ്ണപുരത്തെയും തെരഞ്ഞെടുത്തു.
ആർ. സുദർശൻ നഗറിൽ (നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ, അബ്ബാസിയ) ചേർന്ന 39ാമത് വാർഷിക പ്രതിനിധി സമ്മേളനമാണ് കേന്ദ്രഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ പ്രസീത് കരുണാകരൻ (വൈസ് പ്രസി), എം.പി. മുസ്ഫർ (ജോ. സെക്രട്ടറി), ജിജി ജോർജ് (സാമൂഹികവിഭാഗം സെക്രട്ടറി), ജിതിൻ പ്രകാശ് (മീഡിയ സെക്ര), ദിലീപ് നടേരി (സാഹിത്യ വിഭാഗം), നവീൻ (കായിക വിഭാഗം), രഹിൽ കെ. മോഹൻദാസ് (കലാ വിഭാഗം). സി.കെ. നൗഷാദ്, ടോളി പ്രകാശ്, ശുഭ ഷൈൻ, ജെ. സജി, ജ്യോതിഷ് ചെറിയാൻ, രംഗൻ, മാത്യു ജോസഫ്, കെ.വി. നിസാർ, മൈക്കിൾ ജോൺസൺ, രജീഷ് സി. നായർ, അനിൽ കൂക്കിരി (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ), കെ. വിനോദ്, അരവിന്ദൻ (ഓഡിറ്റർമാർ). മേഖല സെക്രട്ടറിമാരായി പ്രജോഷ് (അബുഹലീഫ), രവീന്ദ്രൻ പിള്ള (ഫഹാഹീൽ), പ്രിൻസ്റ്റൺ ഡിക്രൂസ് (അബ്ബാസിയ), പി.ആർ. കിരൺ (സാൽമിയ) എന്നിവരെ നിശ്ചയിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.കെ സൈജു സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു നന്ദിയും പറഞ്ഞു.
സി.എസ്. സുഗതകുമാർ, ടി.വി. ഹിക്മത്ത്, സജിത സ്കറിയ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജെ. സജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ രമേഷ് കണ്ണപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
