Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ പാ​ർ​പ്പി​ട...

സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​: വി​ദേ​ശി ബാ​ച്ചിലർ​മാ​രെ  ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘം

text_fields
bookmark_border
സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​: വി​ദേ​ശി ബാ​ച്ചിലർ​മാ​രെ  ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘം
cancel
കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി ബാ​ച്ച്ല​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ അ​ഹ്​​മ്മ​ദ് അ​ൽ മ​ൻ​ഫൂ​ഹി സം​ഘ​ത്തി​ന് നേ​രി​ട്ട്​ നി​ർ​ദേ​ശം ന​ൽ​കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പ​ൽ എ​മ​ർ​ജ​ൻ​സി ടീം ​മേ​ധാ​വി സി​യാ​ദ് അ​ൽ ഇ​നീ​സി ആ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്വ​കാ​ര്യ പാ​ർ​പ്പി​ട​മേ​ഖ​ല​യി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ താ​മ​സം അ​നു​വ​ദി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ച്ച​ത്. രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള പ്രൈ​വ​റ്റ്​ റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സം​ഘ​ങ്ങ​ൾ നി​രീ​ക്ഷ​ണം ന​ട​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് നേ​ര​ത്തേ ല​ഭി​ച്ച  പ​രാ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് മു​നി​സി​പ്പ​ൽ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പ​രി​ശോ​ധ​നാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഫ​ലം വി​ല​യി​രു​ത്തി​യ​ശേ​ഷം നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യും സി​യാ​ദ് അ​ൽ ഇ​നീ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ നി​യ​മം ലം​ഘി​ച്ച്​ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പ്ര​തി​ദി​നം പ​ത്തു ദീ​നാ​ർ പി​ഴ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്  മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ എ​ൻ​ജി. അ​ഹ്​​മ​ദ് അ​ൽ മ​ൻ​ഫൂ​ഖി ക​ഴി​ഞ്ഞ​ദി​വ​സം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story