പ്രതികളെ പിടികൂടാൻ സാധ്യമായതെല്ലാം ചെയ്യും -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഒരാഴ്ച മുമ്പ് മൈദാൻ ഹവല്ലിയിൽ അടച്ചിട്ട ഫ്ലാറ്റിലെ ഫ്രീസറിൽ ഫിലിപ്പീൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് ഫിലിപ്പീന് റിപ്പോർട്ട് കൈമാറി. വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യൻകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അലി അൽ സഈദ് കുവൈത്തിലെ ഫിലിപ്പീൻ അംബാസഡർ റെനാറ്റോ പെഡ്രോ വില്ലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റിപ്പോർട്ട് കൈമാറിയത്.
റിപ്പോർട്ട് ലഭിച്ച കാര്യം സ്വകാര്യ പത്രവുമായുള്ള അഭിമുഖത്തിൽ ഫിലിപ്പീൻ അംബാസഡർ റെനാറ്റോ വില്ല സ്ഥിരീകരിച്ചു.
ഫിലിപ്പീൻ വേലക്കാരികളുമായി ബന്ധപ്പെട്ട പ്രശ്നത്തിനുപുറമെ ഇരുരാജ്യങ്ങൾക്കിടയിലെ സുഹൃദ്ബന്ധം സംബന്ധിച്ചും ചർച്ച ചെയ്തായി അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലേക്ക് ജോലിക്കാരെ അയക്കേണ്ടതില്ലെന്ന ഫിലിപ്പീൻ തീരുമാനം താൽക്കാലികമാണെന്നും ചർച്ചകളിലൂടെ സാഹചര്യം അനുകൂലമാകുമ്പോൾ അത് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ചർച്ചയിൽ വ്യക്തമായത്. ജൊആന ഡാനിയേലയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. കേസന്വേഷണത്തിൽ കുവൈത്ത് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.പ്രതികൾ കുവൈത്ത് വിട്ടതിനാൽ ഇൻറർപോളിെൻറ സഹായത്തോടെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് കുവൈത്ത് അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
