സയ്യിദ് ഹാഷിമിന് കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ സ്വീകരണം നൽകി
text_fieldsകുവൈത്ത് സിറ്റി: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി പേഴ്സൺ ഓഫ് ദി ഇയർ 2017 വിജയി സയ്യിദ് ഹാഷിമിന് കുവൈത്ത് ചാപ്റ്റർ സ്വീകരണം നൽകി. മെഹ്ബൂല സ്വിം ആൻഡ് സ്ലിം ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണയോഗം രക്ഷാധികാരി സാലിഹ് ബാത്ത ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിമിനുള്ള കുവൈത്ത് ചാപ്റ്ററിെൻറ ഉപഹാരം കഴിഞ്ഞതവണ കുവൈത്ത് ചാപ്റ്ററിന് വേണ്ടി മത്സരിച്ച റിഹാബ് തൊണ്ടിയിൽ കൈമാറി.
കൊയിലാണ്ടി ന്യൂസ് വാട്സ് ആപ് ഗ്രൂപ് ഉപഹാരം സാലിഹ് ബാത്തയും കൈമാറി. വിവിധ രാജ്യങ്ങളിലുള്ള പതിനായിരത്തോളം കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ തെരഞ്ഞെടുപ്പിലൂടെ ആണ് കുവൈത്ത് ചാപ്റ്റർ സാരഥി ഹാഷിം വിജയിയായത്. അബ്ദുൽ ഖാലിക്, ഇല്യാസ് ബഹസൻ, മുസ്തഫ മൈത്രി, അക്ബർ ഊരള്ളൂർ എന്നിവർ സംസാരിച്ചു.
ആക്ടിങ് സെക്രട്ടറി റിഹാബ് തൊണ്ടിയിൽ സ്വാഗതവും റഈസ് സാലിഹ് നന്ദിയും പറഞ്ഞു. സമീർ വെള്ളയിൽ, റൗഫ് തളിപ്പറമ്പ്, അൻസാർ ചോല സഞ്ജന ശ്രീനിവാസ്, സജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.
