ഇറാഖ് സഹായ ഉച്ചകോടി: അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല; പ്രതിനിധിസംഘത്തെ അയക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഇറാഖ് സഹായ ഉച്ചകോടിക്ക് അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല. യുദ്ധം തകർത്ത ഇറാഖ് നഗരങ്ങളുടെ പുനരുദ്ധാരണത്തിന് പണം സ്വരൂപിക്കാനാണ് ഫെബ്രുവരി 12 മുതൽ 14 വരെ കുവൈത്തിൽ ഇറാഖ് സഹായ ഉച്ചകോടി സംഘടിപ്പിക്കുന്നത്. അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സെൻറ നേതൃത്വത്തിൽ അമേരിക്കൻ പ്രതിനിധിസംഘം ഉച്ചകോടിയിൽ സംബന്ധിക്കുന്നുണ്ട്. മേഖലയിലെ സന്ദർശനത്തിനും ഇറാഖ് സഹായ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി ടില്ലേഴ്സൺ ഈമാസം 11ന് യു.എസിൽനിന്ന് തിരിക്കും. കുവൈത്തിന് പുറമെ ജോർഡൻ, തുർക്കി, ലബനാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും സന്ദർശിക്കുന്ന ടില്ലേഴ്സൺ ഫെബ്രുവരി 16ന് ആണ് യു.എസിലേക്ക് തിരിച്ചുപോകുക. യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവിധ രാജ്യങ്ങളുടെ പുനർനിർമാണത്തിന് സഹായം അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നതാണ്. 2003ൽ അമേരിക്കൻ അധിനിവേശത്തോടെയാണ് ഇറാഖ് എന്ന ഏറെ പൈതൃകങ്ങളുള്ള രാജ്യത്തിെൻറ അടിസ്ഥാന സൗകര്യങ്ങൾ നശിച്ചത്. യു.എസ് സൈന്യം തകർത്ത മണ്ണിൽ െഎ.എസ് തീവ്രവാദികൾ പിടിമുറുക്കുന്നതാണ് പിന്നീട് കണ്ടത്.
ഉച്ചകോടിക്കുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ കുവൈത്തിൽ പുരോഗമിക്കുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുടെ സുരക്ഷയുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം നടന്നു. അതിനിടെ, സംഘർഷത്തിൽ തകർന്ന ഇറാഖിനെ പുനരുദ്ധരിക്കാൻ 10,000 കോടി ഡോളറെങ്കിലും വേണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. ഉച്ചകോടിയിൽ 70 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ആയിരത്തിലേറെ കമ്പനികളും വ്യാപാരപ്രമുഖരും സഹകരിക്കും. വിവിധ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായത്തിനുപുറമെ സ്വകാര്യ കമ്പനികളെയും വ്യാപാരപ്രമുഖരെയും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് ഇറാഖിെൻറ പുനരുദ്ധാരണത്തിന് പരമാവധി തുക സമാഹരിക്കാനാണ് കുവൈത്ത് പരിശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
