Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​ം;  പു​തി​യ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പ​നം  ചൊ​വ്വാ​ഴ്ച​യാ​വു​മെ​ന്ന്  റി​പ്പോ​ർ​ട്ട്

text_fields
bookmark_border
കു​വൈ​ത്ത് സി​റ്റി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് രാ​ജ്യ​ത്ത് പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ അ​ഞ്ചി​ന് ചൊ​വ്വാ​ഴ്ച​യു​ണ്ടാ​വു​മെ​ന്ന്  റി​പ്പോ​ർ​ട്ട്. ഉ​ന്ന​ത സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ​റാ​യ് പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച ത​ന്നെ​യാ​ണ് അ​ടു​ത്ത പാ​ർ​ല​മ​െൻറ് സ​മ്മേ​ള​ന​വും ന​ട​ക്കേ​ണ്ട​ത്. അ​ടു​ത്ത ആ​ഴ്ച​യി​ൽ പു​തി​യ മ​ന്ത്രി​സ​ഭ നി​ല​വി​ൽ​വ​ന്നി​ല്ലെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​കി​നെ കു​റ്റ​വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് എം.​പി. അ​ബ്​​ദു​ൽ ക​രീം അ​ൽ ക​ന്ദ​രി ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. 
ഒ​ന്നി​ലേ​റെ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ഒ​രേ​സ​മ​യം പാ​ർ​ല​മ​െൻറ് അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്​ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് 15ാം പാ​ർ​ല​മ​െൻറി​െൻറ ഭാ​ഗ​മാ​യി നി​ല​വി​ൽ​വ​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ രാ​ജി​വെ​ച്ച​ത്. രാ​ജി സ്വീ​ക​രി​ച്ച അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹി​നെ ത​ന്നെ പു​തി​യ സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പു​തു​താ​യി ആ​രെ​യെ​ല്ലാം മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ലു​ള്ള ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. മു​ൻ സ​ഭ​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി എം.​പി​മാ​രി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച​യു​ണ്ട്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ministry
News Summary - -
Next Story