Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ ദേ​ശീ​യ...

കുവൈത്ത്​ ദേ​ശീ​യ പൈ​തൃ​കോ​ത്സ​വം  ഡി​സം​ബ​ർ ആ​ദ്യം

text_fields
bookmark_border
കുവൈത്ത്​ ദേ​ശീ​യ പൈ​തൃ​കോ​ത്സ​വം  ഡി​സം​ബ​ർ ആ​ദ്യം
cancel
കു​വൈ​ത്ത്​ സി​റ്റി: സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ ഹെ​റി​റ്റേ​ജ്​ വി​ല്ലേ​ജി​ൽ ദേ​ശീ​യ പൈ​തൃ​കോ​ത്സ​വ​ത്തി​ന്​ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ തു​ട​ക്ക​മാ​വും. ഹെ​റി​റ്റേ​ജ്​ വി​ല്ലേ​ജ്​ ഡ​യ​റ​ക്​​ട​ർ സൈ​ഫ്​ ശ​ല്ലാ​ഹി കു​വൈ​ത്ത്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട്​ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ആ​ളു ക​യ​റി​യും ക​യ​റാ​തെ​യു​മു​ള്ള ഒ​ട്ട​ക ഓ​ട്ട​മ​ത്സ​രം, ഒ​ട്ട​ക ന​ട​ത്തം, കു​തി​ര​യോ​ട്ടം, പ്രാ​പ്പി​ടി​യ​ൻ പ​ക്ഷി​ക​ളെ പ​റ​ത്ത​ൽ, പ്രാ​പ്പി​ടി​യ​നെ വേ​ട്ട​ക്ക് അ​യ​ക്ക​ൽ, മീ​ൻ​പി​ടി​ത്ത മ​ത്സ​രം തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​വും. എ​ണ്ണ​വ​രു​മാ​നം ക​നി​ഞ്ഞ​രു​ളി​യ സ​മ്പ​ന്ന​ത​ക്ക് മു​മ്പ് രാ​ജ്യ​ത്തെ സ്വ​ദേ​ശി​ക​ളി​ൽ പ​ല​രും ഉ​പ​ജീ​വ​ന​ത്തി​നാ​യി മു​ത്തു​വാ​ര​ലി​ന് പു​റ​മെ ആ​ടു​ക​ളെ​യും ഒ​ട്ട​ക​ങ്ങ​ളെ​യും വ​ള​ർ​ത്തി​യും പ​രി​പാ​ലി​ച്ചും പോ​ന്നി​രു​ന്ന​താ​യാ​ണ് ച​രി​ത്രം. അ​ക്കാ​ല​ത്ത് അ​വ​ർ​ക്കി​ട​യി​ൽ മാ​ത്സ​ര്യ​ബു​ദ്ധി​യോ​ടെ സം​ഘ​ടി​പ്പി​ച്ചു​പോ​ന്നി​രു​ന്ന​താ​ണ്​ ഒ​ട്ട​ക​യോ​ട്ട മ​ത്സ​രം, കു​തി​ര​യോ​ട്ടം, പ്രാ​പ്പി​ടി​യ​ൻ പ​രു​ന്ത്​ പ​റ​ത്ത​ൽ തു​ട​ങ്ങി​യ​വ. പൈ​തൃ​കോ​ത്സ​വ​ത്തി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും മാ​സ​ങ്ങ​ൾ നീ​ളു​ന്ന പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ പ​​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. ഇ​ത്ത​വ​ണ ഒ​േ​ട്ട​റെ പു​തു​മ​ക​ളോ​ടെ​യാ​ണ്​ പൈ​തൃ​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​രാ​ത​ന കു​വൈ​ത്തി ന​ഗ​ര​ങ്ങ​ളു​ടെ മാ​തൃ​ക, പു​രാ​ത​ന ചു​മ​ർ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഇ​രി​ക്കാ​ൻ കൂ​ടു​ത​ൽ ഇ​രി​പ്പി​ട​വും ഒ​രു​ക്കു​ന്നു​ണ്ട്. നി​ര​വ​ധി നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കു​ട്ടി​ക​ൾ​ക്കു​ള്ള വി​വി​ധ വി​നോ​ദ​പ​രി​പാ​ടി​ക​ളും വി​ല്ലേ​ജി​ൽ ഒ​രു​ക്കും. പൈ​തൃ​ക മ്യൂ​സി​യം, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, കു​ട്ടി​ക​ളു​ടെ സി​നി​മാ​ശാ​ല, കൃ​ത്രി​മ ത​ടാ​ക​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ കൊ​ട്ടും കൂ​ര​വ​യും ആ​ര​വ​ങ്ങ​ളു​മാ​യി മൈ​താ​നി​യി​ൽ എ​ത്തു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ വെ​വ്വേ​റെ ഖൈ​മ​ക​ളി​ൽ താ​മ​സി​ച്ച് മ​ത്സ​ര​ത്തി​ൽ പ​യ​റ്റേ​ണ്ട ത​ന്ത്ര​ങ്ങ​ളും പു​തി​യ രീ​തി​ക​ളും മെ​ന​യും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait national day
News Summary - -
Next Story