ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് കമ്പനി ആഗസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: നിർദിഷ്ട ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനി 2017 ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന വിദേശികളെ റിക്രൂട്ട് ചെയ്യാൻ പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്നത് നേരത്തേ തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടതാണ്. ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി, കോഓപറേറ്റിവ് സൊസൈറ്റി യൂനിയൻ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത
സംരംഭത്തിലായിരിക്കും നിർദിഷ്ട കമ്പനി നിലവിൽവരുക. കമ്പനി രൂപവത്കരിക്കുന്നതിനാവശ്യമായ നടപടികളെല്ലാം
ഇതിനകം പൂർത്തിയായിട്ടുണ്ട്.
കമ്പനി യാഥാർഥ്യമാകുന്നതോടെ ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള സ്വദേശികളിൽനിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും. രാജ്യത്തെ കോഓപറേറ്റിവ് സൊസൈറ്റികൾക്ക് 60 ശതമാനം, പബ്ലിക് അതോറിറ്റി ഫോർ ഇൻവെസ്റ്റ്മെൻറ്, കുവൈത്ത് എയർവേസ്, അമീരി ദിവാൻ, സാമൂഹിക സൂരക്ഷക്കുള്ള പബ്ലിക് അതോറിറ്റി എന്നിവക്ക് പത്തു ശതമാനം വീതം എന്നിങ്ങനെയായിരിക്കും നിർദിഷ്ട കമ്പനിയിൽ നിക്ഷേപ പങ്കാളിത്തം. അൽ ഷാൽ ഇക്കണോമിക് കൺസൽട്ടേഷൻ എന്ന കമ്പനിയാണ് സാധ്യതാപഠനം നടത്തിയത്. ഈ കമ്പനി പബ്ലിക് അതോറിറ്റി ഫോർ ഇൻവെസ്റ്റ്മെൻറിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ഇവർ ഏതാനും തിരുത്തൽ നിർദേശങ്ങളോടെ തിരികെ സമർപ്പിച്ചു. ഇപ്പോൾ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കമ്പനി പ്രവർത്തനസജ്ജമാവുന്നതിനടുത്തു. പാർലമെൻറ് അംഗം കാമിൽ അവദിയാണ് നിയമാനുസൃതമായി ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനി സ്ഥാപിക്കണമെന്ന് നിർദേശം സമർപ്പിച്ചത്. റിക്രൂട്ട്മെൻറ് സ്ഥാപനങ്ങൾ അമിതമായി പണം ഈടാക്കുന്നതായി പരാതി വ്യാപകമായതും കമ്പനി രൂപവത്കരണത്തിന് േപ്രരണയായി.
1200 മുതൽ 1500 ദീനാർ വരെ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. ഇതിെൻറ മൂന്നിലൊന്നിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ. സ്പോൺസർമാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വാറൻറി കാലാവധി രണ്ടു വർഷമായി വർധിപ്പിക്കണമെന്ന് ചില എം.പിമാർ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ കരാർ കാലാവധി മുതൽ ആറുമാസം ഉത്തരവാദിത്തം റിക്രൂട്ട്മെൻറ് കമ്പനിക്കാകുമെന്നാണ് നിലവിലെ വ്യവസ്ഥ. കമ്പനിയുടെ മേൽനോട്ട ചുമതല തൊഴിൽ, സാമൂഹികക്ഷേമ വകുപ്പ് വഹിക്കണമെന്നും ആവശ്യം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.