Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2017 2:35 PM IST Updated On
date_range 23 March 2017 2:35 PM ISTഭിക്ഷാടനത്തിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്‌പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമനടപടി കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും നിരോധനം വകവെക്കാതെ ഭിക്ഷാടനത്തിനിറങ്ങുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിങ് തലവൻ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് പറഞ്ഞു. യാചന സുരക്ഷാ പ്രശ്‌നമെന്നതിനേക്കാൾ പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും ഇതിനെതിരെ നടപടി കർശനമാക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിെൻറ പല ഭാഗങ്ങളിൽ സിറിയൻ വംശജർ സ്വന്തം രാജ്യത്തെ ദുരിതാവസ്ഥ വിവരിച്ചു ഭിക്ഷയാചിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കുട്ടികളെയും സ്ത്രീകളെയും മുൻനിർത്തിയാണ് പള്ളികളിലും മറ്റും ഭിക്ഷാടനം നടക്കുന്നത്. ഭിക്ഷാടകർ ഏതു രാജ്യക്കാരായാലും പിടിയിലായാൽ ഉടൻ നാടുകടത്തും. സ്പോൺസറിങ് കമ്പനികൾക്കെതിരെ ഫയൽ മരവിപ്പിക്കുക, പിഴ ഈടാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും ആദിൽ അൽ ഹഷാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story