മാർ ബസേലിയോസ് മൂവ്മെൻറ് കൺെവൻഷൻ ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയ- ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ കൺെവൻഷനും ധ്യാനയോഗവും നടത്തുന്നു.
വലിയ നോമ്പിനോടനുബന്ധിച്ച് മാർച്ച് 18ന് സാൽമിയ സെൻറ് മേരീസ് ചാപ്പലിലും, 19, 20, 22 തീയതികളിൽ അബ്ബാസിയ സെൻറ് അൽഫോൺസാ ഹാളിലും വൈകുന്നേരം ഏഴുമുതൽ കൺെവൻഷനും, 24ന് രാവിലെ 10 മണി മുതൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ധ്യാനയോഗവും നടക്കും.
കൺെവൻഷനും ധ്യാനയോഗത്തിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറിയും അടൂർ- കടമ്പനാട് ഭദ്രാസന വൈദിക സെക്രട്ടറിയുമായ ഫാ. റിഞ്ചു പി. കോശി അടൂർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 99552019 , 66789105 , 97204351 , 97542844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
