നന്മക്കായുള്ള പരിശ്രമത്തിൽ സംഘടിതരായി മുന്നേറുക –ഇസ്ലാമിക പഠനസംഗമം
text_fieldsകുവൈത്ത് സിറ്റി: നന്മ സംസ്ഥാപിക്കാനും തിന്മക്കെതിരായുമുള്ള പരിശ്രമങ്ങളിൽ സംഘടിതരായി മുന്നേറണമെന്ന് കെ.െഎ.ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച ഇസ്ലാമിക പഠനസംഗമം ആവശ്യപ്പെട്ടു. ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന തലക്കെട്ടിൽ കെ.െഎ.ജി വെസ്റ്റ് മേഖല നടത്തുന്ന കാമ്പയിനിെൻറ ഭാഗമായാണ് പഠനസംഗമം സംഘടിപ്പിച്ചത്.
കളങ്കമറ്റ വിശ്വാസവും അതിൽനിന്ന് ഉദ്ഭവിക്കുന്ന നല്ല സംസ്കാരവും സൽകർമങ്ങളുമാണ് ജീവിതവിജയത്തിെൻറ അടിസ്ഥാനമെന്ന് കെ.െഎ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്ക് താങ്ങും തണലുമായി മാറാൻ വിശ്വാസി സമൂഹത്തിന് ബാധ്യതയുണ്ട്. ശരീരംകൊണ്ടും സമ്പത്ത് കൊണ്ടും നന്മയുടെ സംസ്ഥാപനത്തിനായി ത്യാഗ പരിശ്രമങ്ങൾ അർപ്പിക്കുന്നതിലൂടെ മാത്രമേ ദൈവപ്രീതി കൈവരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സ്വർഗപാതയൊരുക്കുന്ന കർമവീഥി’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘടിത ജീവിതം ഇസ്‌ലാമിൽ എന്ന പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഹബീബ് മസ്ഉൗദ് പുറക്കാട് പ്രഭാഷണം നിർവഹിച്ചു. വ്യക്തികളുടെ പരിമിതികൾ അതിജയിക്കാൻ സംഘടിതമായ പ്രവർത്തനങ്ങൾ കൊണ്ട് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭദ്രമായ സംഘടനാഘടന ചതിക്കുഴികളിൽ വീഴാതെ കാത്തുകൊള്ളുമെന്നും എന്നാൽ സംഘടന ലക്ഷ്യമാവരുതെന്നും പ്രവർത്തനങ്ങൾക്കുള്ള പ്ലാറ്റ്ഫോം മാത്രമേ ആകാവൂ എന്നും അദ്ദേഹം ഉണർത്തി.
സംഘടനാ സങ്കുചിതത്വമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഹബീബ് മസ്ഉൗദ് കൂട്ടിച്ചേർത്തു. കെ.െഎ.ജി ഫർവാനിയ ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂർ സ്വാഗതം പറഞ്ഞു.
ഏരിയ പ്രസിഡൻറ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ് സമാപന പ്രസംഗം നിർവഹിച്ചു.
അബ്ബാസിയ: പ്രവാസി ഒാഡിറ്റോറിയത്തിൽ നടന്ന അബ്ബാസിയ ഏരിയ പഠനസംഗമത്തിൽ സാബിക് യൂസുഫ് അധ്യക്ഷത വഹിച്ചു. മനുഷ്യനും ദൈവവുമായുള്ള ബന്ധം നന്നാക്കുന്നതിലൂടെ മാത്രമേ ഹൃദയങ്ങൾ ആനന്ദം കൈവരിക്കുകയുള്ളൂ എന്ന് ‘ആത്മാനുഭൂതിക്ക് സംഘം ചേർന്ന്’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തവെ ഹസനുൽ ബന്ന പറഞ്ഞു.
മാനസികമായി ഉപരിലോകത്ത് ദൈവത്തോടടുത്ത് നിൽക്കുേമ്പാൾ തന്നെ ശാരീരികമായി ഭൂമിയിൽ താഴ്ന്നുനിൽക്കുന്നവനാണ് വിശ്വാസി. ഒാരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികവും സാഹചര്യപരവുമായ സംഘർഷത്തിൽനിന്ന് മോചനം തേടി ദൈവത്തോട് സഹായം തേടുന്നത് വ്യക്തി എന്ന നിലയിൽ മാത്രമല്ല, കൂട്ടയാണ്. നമസ്കാരത്തിലെ പ്രാർഥനകൾ അതാണ് തെളിയിക്കുന്നത്. സംഘം ചേർന്ന് നിന്ന് പ്രാർഥിക്കാനും പ്രവർത്തിക്കാനുമാണ് ദൈവം കൽപിച്ചിരിക്കുന്നത്. അതിനാണ് കൂടുതൽ ഫലപ്രാപ്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർഗപാതയൊരുക്കുന്ന കർമവീഥി എന്ന വിഷയത്തിൽ കെ.െഎ.ജി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. മനാഫ് പുറക്കാട് ഖിറാഅത്ത് നടത്തി.
റിയാസ് മാഹി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി.കെ. നവാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
