കേര ‘വസന്തോത്സവം’ ഏപ്രിൽ 21ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര)യുടെ അഞ്ചാമത് മെഗാ സാംസ്കാരിക പരിപാടിയായ വസന്തോത്സവം ഏപ്രിൽ 21ന് ഉച്ചക്ക് മൂന്നുമുതൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തും. ബിനിൽ സ്കറിയ ഇവൻറ് കൺവീനറും ഡെന്നിസ് ജോൺ പ്രോഗ്രാം കൺവീനറും ആയുള്ള 15 അംഗ മെഗാഷോ കമ്മിറ്റി ഇതിനായി രൂപവത്കരിച്ചതായി കേര ജനറൽ സെക്രട്ടറി ബോബി പോൾ അറിയിച്ചു.
പ്രമുഖ കോമഡി താരങ്ങളായ മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി ഷോ, ഗാനമേള, നൃത്ത നൃത്യങ്ങൾ തുടങ്ങിയ വിവിധ കലാ സാംസ്കാരിക പരിപാടികളും കുവൈത്തിലെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനവും പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് പ്രസിഡൻറ് കെ.ഒ. ബെന്നി അറിയിച്ചു. കുവൈത്തിലെ എല്ലാ മേഖലകളിൽ നിന്നും സൗജന്യമായി യാത്രാ സൗകര്യം ഉണ്ടായിരിക്കുമെന്ന് ജനറൽ കോ ഓഡിനേറ്റർ അനിൽ കുമാർ അറിയിച്ചു. പ്രവേശനം പാസ് മൂലമാണ്.ഫോൺ: 55558329, 97224639, 98889368.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.