തോപ്പിൽ ഭാസി പുരസ്കാരം വിതരണം ചെയ്തു
text_fields കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് അഞ്ചാമത് തോപ്പിൽ ഭാസി പുരസ്കാരം വിതരണം ചെയ്തു. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനായിരുന്നു അവാർഡ്. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും അവാർഡ് സമർപ്പിക്കുകയും ചെയ്തു.
സി.പി.െഎ സംസ്ഥാന അസി സെക്രട്ടറി സത്യൻ മൊകേരി തോപ്പിൽ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ നന്തിലത്ത് സ്വാഗതം പറഞ്ഞു. ജൂറി അംഗം സി. സാബു അവാർഡ് നിർണയത്തെ പറ്റി സംസാരിച്ചു.
മലയാള കവി പവിത്രൻ തീക്കുനി അതിഥിയായിരുന്നു, ഷെരീഫ് താമരശ്ശേരി, തോമസ് കെ. തോമസ് എന്നിവർ സംസരിച്ചു. ഹരികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീനിവാസൻ മുനമ്പം കുരീപ്പുഴയുടെ ജീവിതവും കവിതയും വിശദീകരിച്ചു. ഷാജി രഘുവരൻ അതിരപ്പിള്ളി ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
രാജീവ് ജോൺ നന്ദി പറഞ്ഞു. സാബു എം. പീറ്റർ, ശ്രീംലാൽ മുരളി, ജിഷ എലിസബത്ത്, ഷഹീൻ ചിറയിൻകീഴ്, ഉബൈദ് പള്ളുരുത്തി, മഞ്ജു മോഹനൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു,
മനോജ്കുമാർ ഉദയപുരം, ഉണ്ണിമായ ഉണ്ണികൃഷ്ണൻ, വിനോദ് വലുപ്പറമ്പിൽ, സൈഫുദ്ദീൻ, ഷഫീഖ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
