ശസ്ത്രക്രിയക്കിടെ പകർത്തിയ യുവതിയുടെ നഗ്ന വിഡിയോ ഫേസ്ബുക്കിലിട്ട ഡോക്ടർക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സർജറിക്കിടെ യുവതിയുടെ നഗ്നശരീരം വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കുവൈത്തി ഡോക്ടർക്കെതിരെ നടപടിയുണ്ടാവും. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഡോക്ടറെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യാൻ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ മെഡിക്കൽ ൈലസൻസ് റദ്ദാക്കാനും മന്ത്രാലയം തീരുമാനിച്ചു. മെഡിക്കൽ പ്രഫഷനോട് അനീതി ചെയ്യുക മാത്രമല്ല, മനുഷ്യത്വത്തിന് നിരക്കാത്ത ഹീനമായ നടപടിയാണ് ഡോക്ടർ ചെയ്തതെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയർന്നു. അതേസമയം, ഡോക്ടർ തെൻറ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ തന്നെയാണ് ഇയാൾ തെൻറ ഭാഗം ന്യായീകരിച്ചത്. ശരീരഭാഗം മുറിച്ചുമാറ്റുന്നതിെൻറ നവീനമായ സാേങ്കതികവിദ്യയും രീതിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിഡിയോ ഫേസ്ബുക്കിലിട്ടതെന്നാണ് ഇയാളുടെ വാദം. അതേസമയം, രോഗിയുെട സ്വകാര്യത മാനിക്കാൻ ഡോക്ടർക്ക് ബാധ്യതയുണ്ടെന്നാണ് അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.