മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവില്ല –ബി.ആര്‍.പി. ഭാസ്കര്‍
text_fieldsകുവൈത്ത് സിറ്റി: മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയമായി ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് വലിയതോതില്‍ ഇല്ളെന്നും അതിന്‍െറ തെളിവാണ് അഞ്ചുകൊല്ലം കൂടുമ്പോഴുള്ള ഭരണമാറ്റമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്കര്‍ അഭിപ്രായപ്പെട്ടു.
മലയാളി മീഡിയ ഫോറം കുവൈത്ത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മീഡിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് വലിയ ശക്തിയുണ്ടെന്ന് അവരും ജനങ്ങളും കരുതുന്നു.
അതുകൊണ്ടുതന്നെ തിരുത്തലുകള്‍ക്ക് തയാറാവുന്നില്ല. മാധ്യമങ്ങള്‍ സ്വയം അധികാരകേന്ദ്രമായി കാണുന്നത് അപകടമാണ്. മുകളിലിരുന്ന് താഴേക്കുനോക്കി സംസാരിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്.
വാസ്തവത്തില്‍ ജനം അത്ര നിസ്സഹായരല്ല. അവരത് മനസ്സിലാക്കുന്നില്ളെന്ന് മാത്രം. ജനങ്ങള്‍ മാധ്യമ സാക്ഷരത നേടുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ തിരുത്തല്‍ അനിവാര്യമാവും.
പത്രത്തെ മറ്റൊരു ഉല്‍പന്നം മാത്രമായി കാണുന്നത് മുതലാളിയെ സംബന്ധിച്ച് തെറ്റല്ല. എന്നാല്‍, സമൂഹത്തിന് അങ്ങനെ കാണാന്‍ കഴിയില്ല. ചിന്തയെ സ്വാധീനിക്കാനുള്ള കഴിവുള്ള ഉല്‍പന്നമായതിനാലാണിത്.
പത്രാധിപര്‍ക്ക് മുമ്പുള്ള സ്വാധീനം ഇന്നില്ല. ലാഭംമാത്രം ലക്ഷ്യമാവുമ്പോള്‍ മൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. ഇവിടെയാണ് ജനം ബോധവാന്മാരാവേണ്ടതിന്‍െറയും പ്രതികരണം അറിയിക്കേണ്ടതിന്‍െറയും പ്രസക്തി -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഇസ്മായില്‍ പയ്യോളി സ്വാഗതം പറഞ്ഞു.
മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, അബ്ദുല്‍ ഫത്താഹ് തയ്യില്‍, നിക്സണ്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. സലീം കോട്ടയില്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
