കോഴിക്കോട് ജില്ല അസോസിയേഷന്‍ ഏഴാം വാര്‍ഷികം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷന്‍ ഏഴാം വാര്‍ഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ് -2017’ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഇ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംഘടന ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ് കവി പവിത്രന്‍ തീക്കുനിക്ക് സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എം. രാമകൃഷ്ണന്‍ അവാര്‍ഡ് തുക കൈമാറി. ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സെക്രട്ടറി ശരീഫ് താമരശ്ശേരി കവിയെക്കുറിച്ച് വിവരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി.വി. നജീബ് സ്വാഗതം പറഞ്ഞു. അബ്ബാസിയ പൊലീസ് മേധാവി കേണല്‍ ഇബ്രാഹിം അബ്ദുറസാഖ്, രക്ഷാധികാരി കെ. അബൂബക്കര്‍, അല്‍മുല്ല ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ ജോണ്‍ സൈമണ്‍, ക്യു 7 മൊബൈല്‍സ് എം.ഡി ഹവാസ് അബ്ദുല്ല, എറ്റേണിറ്റി ട്രാവല്‍ എം.ഡി ശരീഫ്, മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍, അല്‍ വഹീദ പ്രോജക്ട്സ് കമ്പനി സി.ഇ.ഒ വര്‍ഗീസ് പോള്‍, മഹിളാവേദി പ്രസിഡന്‍റ് വാണിശ്രീ സന്തോഷ്, സാമൂഹിക പ്രവര്‍ത്തകന്‍ ഹബീബ് മുറ്റിച്ചൂര്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശാന്ത മറിയം ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡ് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ ഡയറക്ടര്‍ അയൂബ് കേച്ചേരി, അല്‍ അയീസ് (ഡേ ഫ്രഷ്) ചെയര്‍മാന്‍ ബാബു, ഫെഡറല്‍ ബാങ്ക് മാനേജര്‍ നിതിന്‍ ജോസ്, കെ. ഷൈജിത്, പി.ഡി. രാഗേഷ്, ബാലവേദി പ്രസിഡന്‍റ് കീര്‍ത്തന പ്രമോദ് എന്നിവര്‍ സംബന്ധിച്ചു. രക്ഷാധികാരി ഹമീദ് കേളോത്ത് സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. നാട്ടിലേക്ക് പോകുന്ന രക്ഷാധികാരി അബൂബക്കറിന് ഉപഹാരം നല്‍കി. ഗ്ളോബല്‍ ഇന്‍റര്‍നാഷനല്‍ ട്രേഡിങ് കമ്പനിയുമായി സഹകരിച്ച് കോഴിക്കോട് ജില്ലയിലെ കുടുംബത്തിന് നല്‍കുന്ന വീടിന്‍െറ രൂപരേഖ ജോയന്‍റ് സെക്രട്ടറി മുനീര്‍ മരയ്ക്കാന്‍, കാരുണ്യം സെക്രട്ടറി സമീര്‍ വെള്ളയില്‍ എന്നിവരില്‍നിന്ന് രക്ഷാധികാരി ശാന്തകുമാര്‍ ഏറ്റുവാങ്ങി. നോട്ടം ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ റെജി ഭാസ്കറിനും ബിജു മുചുകുന്നിനും ഉപഹാരം നല്‍കി. ട്രഷറര്‍ സി. ഹനീഫ് നന്ദി പറഞ്ഞു. രഹ്ന, കെ.കെ. നിഷാദ് എന്നിവര്‍ നയിച്ച ഗാനമേള, നിര്‍മല്‍ പാലാഴി, പ്രദീപ് ബാല്‍, സി.ടി. കബീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോമഡി ഷോ എന്നിവയുണ്ടായി. സരിത് സുകുമാരന്‍ വയലിനില്‍ വിസ്മയം തീര്‍ത്തു. റെജി മണ്ണേല്‍ അവതാരകനായി. സാമൂഹിക, സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
