കുറ്റവിചാരണ ഭീഷണിക്കിടെ ഇന്ന് പാര്‍ലമെന്‍റ്
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയേക്കാവുന്ന എം.പിമാരുടെ കരട് നിര്‍ദേശങ്ങള്‍ക്കിടെ ചൊവ്വാഴ്ച പാര്‍ലമെന്‍റ് യോഗം.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ സമര്‍പ്പിച്ച കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ചക്ക് വരുന്നതോടെ സഭ പ്രക്ഷുബ്ധമായേക്കും.
പ്രതിപക്ഷ എം.പിമാരുടെ ഭാഗത്തുനിന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി കരട്പ്രമേയങ്ങളാണ് സമര്‍പ്പിക്കപ്പെട്ടത്. ജല-വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുക, കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 വയസ്സില്‍നിന്ന് 18 ആക്കി ഉയര്‍ത്തുക, പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുക, പൊലീസ് നിയമം പരിഷ്കരിക്കുക, രാജ്യത്തെ ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്‍െറ മുന്നോടിയായി പ്രത്യേക പഠനസമിതിക്ക് രൂപം നല്‍കി മാര്‍ച്ച് 30ന് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുക, വിദേശികള്‍ക്കുള്ള ആരോഗ്യ സേവന ഫീസില്‍ വര്‍ധനവ് വരുത്താനുള്ള തീരുമാനം സുതാര്യമാക്കുക തുടങ്ങിയ കരട്പ്രമേയങ്ങളാണ് പാര്‍ലമെന്‍റിന് മുന്നിലുള്ളത്. ഇതില്‍ പലതും ബന്ധപ്പെട്ട പാര്‍ലമെന്‍റ് സമിതികളുടെ തീരുമാനപ്രകാരം സഭയില്‍ അവതരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. പ്രതിപക്ഷ എം.പിമാര്‍ കൂടുതലുള്ളതിനാല്‍ ചര്‍ച്ചകള്‍ക്കുശേഷം പ്രമേയങ്ങള്‍ വോട്ടിനിട്ടാല്‍ പാസാകുമോ എന്നതാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്.
പൗരത്വം, സ്പോര്‍ട്സ്, ഇന്ധനവില, വൈദ്യുതിനിരക്ക് തുടങ്ങിയ വിഷയങ്ങളില്‍ പുനരാലോചന ആവശ്യപ്പെട്ട് സമര്‍പ്പിച്ച കരട്പ്രമേയങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചില്ളെങ്കില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖന്‍ ഡോ. വലീദ് അല്‍ തബ്തബാഇ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനം സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയര്‍ത്തുന്നതാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
