കല കുവൈത്ത് മെഗാ പരിപാടി ‘മയൂഖം-2017’ മേയ് 19ന്
text_fieldsകുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്‍െറ ഈ വര്‍ഷത്തെ മെഗാ പരിപാടി ‘മയൂഖം-2017’ മേയ് 19ന് വെള്ളിയാഴ്ച ഹവല്ലി ഖാദ്സിയ സ്റ്റേഡിയത്തില്‍ നടക്കും. മംഗഫ് കല സെന്‍ററില്‍ പ്രസിഡന്‍റ് സുഗതകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജെ. സജി പരിപാടിയെക്കുറിച്ച് വിശദീകരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി സാം പൈനുമൂടിനെയും ജോ. കണ്‍വീന ര്‍മാരായി അനൂപ് മങ്ങാട്ട്, ജെയ്സണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.
സജി തോമസ് മാത്യു (ഫിനാന്‍സ്), പ്രസീത് കരുണാകരന്‍ (സ്റ്റേജ്), ടി.വി. ജയന്‍ (സുവനീര്‍), ജിജി ജോര്‍ജ് (വളന്‍റിയര്‍), ജിതിന്‍ പ്രകാശ് (പബ്ളിസിറ്റി), രമേശ് കണ്ണപുരം (റാഫിള്‍), ടോളി പ്രകാശ് (റിസപ്ഷന്‍), പി.ആര്‍. കിരണ്‍ (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.
കലയുടെ പ്രധാന സാംസ്കാരിക ദൗത്യമായ മലയാളഭാഷാ പഠനത്തിന്‍െറ ഈ വര്‍ഷത്തെ ഉദ്ഘാടനവും ‘മയൂഖം’ വേദിയില്‍ നടക്കും. കുവൈത്തിലെയും കേരളത്തിലെയും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.