കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധനക്ക് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി നിരക്കുവര്‍ധനക്ക് മന്ത്രി ഇസ്സാം അല്‍ മര്‍സൂഖ് അംഗീകാരം നല്‍കി. നിരക്കുവര്‍ധന മേയില്‍ പ്രാബല്യത്തില്‍ വരും. അതേസമയം, നേരത്തേ തീരുമാനിച്ചതിലും കുറവാണ് നിരക്ക് വര്‍ധന.
അപ്പാര്‍ട്ട്മെന്‍റുകളിലെ വര്‍ധന കിലോവാട്ടിന് നിര്‍ദിഷ്ട തുകയായ 15 ഫില്‍സിന് പകരം പരമാവധി അഞ്ചു ഫില്‍സ് മാത്രമായിരിക്കും. അപ്പാര്‍ട്ട്മെന്‍റുകളിലെ വര്‍ധന പ്രധാനമായും വിദേശികളെയാണു ബാധിക്കുക. വാണിജ്യ സ്ഥാപനങ്ങളിലെ വര്‍ധനയും 25 ഫില്‍സിനു പകരം അഞ്ചു ഫില്‍സ് മാത്രമായിരിക്കും. വാണിജ്യസ്ഥാപനങ്ങളില്‍ വെള്ളത്തിന് ആയിരം ഗാലന് രണ്ടു ദീനാറാണ് നിരക്ക്.
വ്യവസായ, കാര്‍ഷിക മേഖലയില്‍ നിര്‍ദേശിക്കപ്പെട്ട 10 ഫില്‍സിനു പകരം വര്‍ധന മൂന്നു ഫില്‍സ് മാത്രമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കാര്‍ഷികമേഖലയില്‍ ആയിരം ഗാലന്‍ വെള്ളത്തിന് 1.25 ദീനാര്‍ നല്‍കേണ്ടി വരും.
ഇടത്താവളങ്ങള്‍ ഉള്‍പ്പെടെ മറ്റുമേഖലകളില്‍ വൈദ്യുതി നിരക്ക് കിലോവാട്ടിന് 12 ഫില്‍സും വെള്ളത്തിന് ഗാലന് രണ്ടു ദീനാറും നല്‍കണം. സ്വദേശികള്‍ക്കു ബാധകമല്ലാത്ത വിധമായിരുന്നു ഗാര്‍ഹിക മേഖലയില്‍ വര്‍ധന പ്രഖ്യാപിച്ചത്. ഗാര്‍ഹികമേഖലയില്‍ ഈ വര്‍ഷം മേയ് 22നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നവംബറിലും വ്യവസായകാര്‍ഷിക മേഖലയില്‍ അടുത്തവര്‍ഷം ഫെബ്രുവരി 22നും ആണു നിരക്കുവര്‍ധന പ്രാബല്യത്തിലാകേണ്ടത്. വാണിജ്യമേഖലയില്‍ 1250 ശതമാനമായിരുന്നു മുന്‍ സര്‍ക്കാറിന്‍െറ വര്‍ധന.
അപാര്‍ട്ട്മെന്‍റുകളില്‍ ആയിരം കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ യൂനിറ്റിന് അഞ്ചു ഫില്‍സും 1001 -2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ യൂനിറ്റിനു 10 ഫില്‍സും അതിനു മേലെയുള്ള ഉപയോഗത്തിന് യൂനിറ്റിന് 15 ഫില്‍സുമായിരുന്നു നേരത്തേ വര്‍ധിപ്പിച്ച നിരക്ക്.
ചില അപാര്‍ട്ട്മെന്‍റുകളില്‍ അതുവഴി മാസം 100 ദീനാര്‍ വരെ വൈദ്യുതി ബില്‍ നല്‍കേണ്ട അവസ്ഥയായിരുന്നു. നിലവില്‍ എല്ലാ മേഖലയിലും വൈദ്യുതി യൂനിറ്റിനു രണ്ടു ഫില്‍സാണ്. അതേസമയം, വര്‍ധിപ്പിച്ച നിരക്കില്‍ ഇളവു പ്രഖ്യാപിച്ചതോടെ നിലവിലുള്ള തുകയുടെ ഇരട്ടി നല്‍കേണ്ട അവസ്ഥയാകും. 50 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് അരങ്ങൊരുങ്ങുന്നത്. 1966ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ രേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്. വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി, ജലം എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍ വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.