2018ൽ തൊഴിൽവിപണിയിലേക്ക് 16,000 സ്വദേശികളെത്തും
text_fieldsകുവൈത്ത് സിറ്റി: 2018ൽ കുവൈത്തിലെ തൊഴിൽവിപണിയിലേക്ക് പുതുതായി 16,000 സ്വദേശികളെത്തുമെന്ന് സിവിൽ സർവിസ് കമീഷൻ നടത്തിയ പഠനത്തിൽ വ്യക്തമായി. ഇൗ വർഷം 15,000 സ്വദേശികളാണ് തൊഴിൽവിപണിയിൽ എത്തുകയെന്ന് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. 2030ഒാടെ രാജ്യത്തെ 29,000 സ്വദേശികളെ കൂടി ജോലിക്ക് എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ മേഖലയെകൂടി ഉൾപ്പെടുത്തിയുള്ള കണക്കാണിത്. ഇതത്രയും വിദേശികൾക്ക് തൊഴിൽനഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. രാജ്യത്ത് തൊഴിൽ വിപണിയിൽ സ്വദേശികളുമായി താരതമ്യം ചെയ്യുേമ്പാൾ വിദേശികളുടെ അനുപാതം കൂടുന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്േട്രഷൻ റിപ്പോർട്ടിനെ അധികൃതർ ഗൗരവമായാണ് കാണുന്നത്. സ്വദേശിവത്കരണ നീക്കങ്ങൾ ശക്തമായി തുടരുേമ്പാഴും രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ സ്വദേശികളുടെ തോത് കുറഞ്ഞുവരുന്നു. രാജ്യത്തെ തൊഴിൽശക്തിയിൽ 18.1 ശതമാനം മാത്രമാണ് സ്വദേശികൾ. സ്വദേശികൾ കൂടുതലായി തൊഴിൽവിപണിയിലേക്ക് വരുന്നുണ്ടെങ്കിലും അതിനൊപ്പം വിദേശികളും വരുന്നതാണ് അനുപാതം കുറയുന്നതിന് കാരണം. മുൻവർഷത്തെ അപേക്ഷിച്ച് തൊഴിൽരഹിതരായ സ്വദേശികളുടെ എണ്ണത്തിൽ 15.68 ശതമാനത്തിെൻറ കുറവുണ്ടായതായാണ് സെൻട്രൽ സെൻസസ് ഡിപ്പാർട്ട്മെൻറിലെ തൊഴിൽവിഭാഗത്തിെൻറ റിപ്പോർട്ടിലുള്ളത്. സിവിൽ സർവിസ് കമീഷനിൽ രജിസ്റ്റർ ചെയ്ത കണക്കുകൾ പ്രകാരം ഈ വർഷം 14822 തൊഴിൽ രഹിതരാണ് സ്വദേശികൾക്കിടയിലുള്ളത്. 2016ൽ 17578 തൊഴിൽ രഹിതരുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവ്. പുരുഷന്മാരെ അപേക്ഷിച്ച് സ്വദേശി സ്ത്രീകളിലാണ് തൊഴിലില്ലായ്മ കൂടുതലുള്ളത്. തൊഴിൽ രഹിതരിൽ 3377 പേർ പുരുഷന്മാരാണെങ്കിൽ സ്ത്രീകളുടെ എണ്ണം 11,445 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.