കുവൈത്ത് ഇസ്ലാഹി ഐക്യസമ്മേളനം ഫെബ്രുവരി 10ന്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ (ഐ.ഐ.സി), കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ (കെ.എന്‍.എം) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഐക്യ സമ്മേളനം ഫെബ്രുവരി 10ന് വൈകുന്നേരം ആറിന് അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. സമ്മേളനത്തില്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി എന്നിവരും ഒൗഖാഫ് പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
മുഖ്യരക്ഷാധികാരികള്‍ (വി.എ. മൊയ്തുണ്ണി, എന്‍.കെ. മുഹമ്മദ്, മുഹ്യുദ്ദീന്‍ മൗലവി, ഇബ്രാഹിംകുട്ടി സലഫി, അപ്സര മഹ്മൂദ്, ഹിലാല്‍ ടയോട്ട, അഹ്മദ്കുട്ടി സാല്‍മിയ, അബൂബക്കര്‍ വടക്കാഞ്ചേരി, മുഹമ്മദ് റാഫി നന്തി, നാസര്‍ ഫ്രന്‍റ്ലൈന്‍). ചെയര്‍മാന്‍ (എം.ടി. മുഹമ്മദ്), വൈസ് ചെയര്‍മാന്‍ (അബ്ദുറഹ്മാന്‍ അടക്കാനി), ജനറല്‍ കണ്‍വീനര്‍ (ഡോ. അബ്ദുല്‍ ഹമീദ് കൊടുവള്ളി). പ്രോഗ്രാം (സി.വി. അബ്ദുല്ല, എന്‍ജി. അന്‍വര്‍ സാദത്ത്), പബ്ളിസിറ്റി (അയ്യൂബ് ഖാന്‍, മനാഫ് മാത്തോട്ടം), ഫിനാന്‍സ് (മുഹമ്മദ് ബേബി, ജാസിര്‍ പുത്തൂര്‍ പള്ളിക്കല്‍), റിസപ്ഷന്‍ (സിദ്ദീഖ് മദനി, മുഹമ്മദ് അലി വേങ്ങര), റിഫ്രഷ്മെന്‍റ് (സ്വാലിഹ് വടകര, ടി.കെ. ഇബ്രാഹിം), ട്രാന്‍സ്പോര്‍ട്ടേഷന്‍ (മൂസ തിരൂര്‍, ഷബീര്‍ കൊല്ലം), സ്റ്റേജ് ആന്‍ഡ് സൗണ്ട് (സുനില്‍ ഹംസ, എന്‍.കെ. റഹീം), വളന്‍റിയര്‍ (എന്‍ജി. ഫിറോസ് ചുങ്കത്തറ, റഫീഖ് പുളിക്കല്‍), ബുക് സ്റ്റാള്‍ (സഅദ് കടലൂര്‍, ശാഹിദ് കന്നോത്ത്), ശാഖ കോഓഡിനേഷന്‍ (അബ്ദുല്‍ അസീസ് സലഫി, എന്‍ജി. ഹുസൈന്‍), ലേഡീസ് കോഓഡിനേഷന്‍ (ഷലജ ബക്കര്‍, നഷീദ റഷീദ്) എന്നിവരടങ്ങിയ 94 അംഗങ്ങളെ തെരഞ്ഞെടുത്തു. ഇസ്ലാഹി സെന്‍റര്‍ കൗണ്‍സില്‍ സംഗമം ഇസ്മായില്‍ കുട്ടി മദനി ഉദ്ഘാടനം ചെയ്തു. പ്രവാചക മാതൃക പിന്തുടരുന്ന സാത്വികരായ വിശ്വാസികള്‍ സൗമ്യതയും വിനയവും ജീവിതത്തില്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. സംഘമായി കൂടിയാലോചിച്ചും നന്നായി ചിന്തിച്ചും തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നേറണം. ഏതു സാഹചര്യത്തിലും അല്ലാഹുവിന്‍െറ സഹായത്തിലും അനുഗ്രഹത്തിലുമാണ് സത്യവിശ്വാസികള്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടതെന്ന് ഇസ്മായില്‍ കുട്ടി മദനി വിശദീകരിച്ചു. യോഗത്തില്‍ വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഹമീദ്, അബ്ദുറഹ്മാന്‍ അടക്കാനി, അബൂബക്കര്‍ സിദ്ധീഖ് മദനി, എന്‍ജി. അന്‍വര്‍ സാദത്ത്, എന്‍ജി. അഷ്റഫ്, എന്‍ജി. ഉമ്മര്‍കുട്ടി, അബ്ദുല്‍ അസീസ് സലഫി, ജാസിര്‍ പുത്തൂര്‍ പള്ളിക്കല്‍, മനാഫ് മാത്തോട്ടം, അബൂബക്കര്‍ വടക്കാഞ്ചേരി, മുഹമ്മദ് അലി, അയ്യൂബ് ഖാന്‍, സി.വി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
