കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തുമെന്ന് ഫിലിപ്പീന്‍സ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായി കുവൈത്തിലെ ഫിലിപ്പീന്‍സ് സ്ഥാനപതി റെനാറ്റോ വില്ല. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സ് സ്വദേശിനിയെ വധശിക്ഷക്ക് വിധേയമാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അംബാസഡര്‍.
സംഭവത്തില്‍ ഖേദമുണ്ടെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാറും എംബസിയും പരമാവധി ശ്രമിച്ചിരുന്നതായും അംബാസഡര്‍ പറഞ്ഞു. രണ്ടര ലക്ഷം ഫിലിപ്പീന്‍സ് സ്വദേശികളാണ് നിലവില്‍ കുവൈത്തിലുള്ളത്. ഇതില്‍ 1,58,000 പേര്‍ ഗാര്‍ഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്.
വിദേശത്തുള്ള പൗരന്മാരുടെ സംരക്ഷണം തങ്ങളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് അംബാസഡര്‍ റെനാറ്റോ വില്ല പറഞ്ഞു. വീട്ടുജോലിക്കായി സ്ത്രീകളെ അയക്കുന്നത് നിര്‍ത്തിവെക്കാനുള്ള ആലോചന വളരെ കാലമായി ഫിലിപ്പീന്‍സ് വിദേശകാര്യ മന്ത്രാലയത്തിന്‍െറയും തൊഴില്‍ വകുപ്പിന്‍െറയും സജീവ പരിഗണയിലുണ്ട്.
ഇപ്പോള്‍ തീരുമാനമെടുക്കാനുള്ള ശരിയായ സമയമായെന്നാണ് തോന്നുന്നതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് ഫിലിപ്പീന്‍സ് സ്വദശിനി ജകാര്‍ത്തിയ പാവ ഉള്‍പ്പെടെ ഏഴുപേരെ കുവൈത്ത് തൂക്കിലേറ്റിയത്. സ്പോണ്‍സറുടെ മകളെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലാണ് 44കാരിയായ ജകാര്‍തിയക്കെതിരെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ജകാര്‍ത്തിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിന് ഫിലിപ്പീന്‍സ് ഗവണ്‍മെന്‍റും എംബസിയും പരമാവധി പരിശ്രമിച്ചിരുന്നതായും അംബാസഡര്‍ പറഞ്ഞു.
അപ്പീലിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കുകയും പാലി ഇമാം മുഖേന കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ശിക്ഷയിളവ് ചെയ്തുനല്‍കണമെന്ന അഭ്യര്‍ഥനയുമായി ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്‍റ് 2010ല്‍ കുവൈത്ത് സന്ദര്‍ശിക്കുകയും ചെയ്തു. പക്ഷേ, കൊല്ലപ്പെട്ട യുവതിയുടെ മാതാവ് ശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നുവെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിലിപ്പീന്‍സ് അംബാസഡര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.