കെഫാക് ഫാമിലി ഫിയസ്റ്റ ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന്‍ നാലാമത് കുടുംബസംഗമം ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്നു. പ്രസിഡന്‍റ് ഗുലാം മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ എം.ഡി അയ്യൂബ് കച്ചേരി ഉദ്ഘാടനം ചെയ്തു.
കെഫാക്കില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലേറെ താരങ്ങളും കുടുംബങ്ങളും മേളയില്‍ പങ്കെടുത്തു. നിസ്റുദ്ദിന്‍ ഷായുടെ നേതൃത്വത്തില്‍ പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും കെഫാക്ക് കുടുംബത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഒപ്പന, കോല്‍ക്കളി, മാജിക് ഷോ, കരാട്ടേ പ്രദര്‍ശനം, ഡാന്‍സ് പരിപാടികളും അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ എ.പി. അബ്ദുസലാം (മാക് കുവൈത്ത്), ഉമ്മര്‍ (സിയസ്കോ കുവൈത്ത്), സഫര്‍ മുഹമ്മദ് (ഫഹാഹീല്‍ ബ്രദേഴ്സ്), ഒ.കെ. റസാഖ് (ബ്ളാസ്റ്റേഴ്സ് കുവൈത്ത്), സൈനുദ്ദീന്‍ (അല്‍ശബാബ്), റോയി ജെറി (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്), ഇഖ്ബാല്‍ (ബ്രദേഴ്സ് കേരള), മുഹമ്മദ് ഫൈസല്‍ (സ്പാര്‍ക്സ് എഫ്.സി), സാലിഹ് (സി.എഫ്.സി സാല്‍മിയ), ശംസുദ്ദീന്‍ ആടക്കാനി (സില്‍വര്‍ സ്റ്റാര്‍സ്), ജലീല്‍ (സോക്കര്‍ കേരള), അബ്ദുറഹ്മാന്‍ (യങ് ഷൂട്ടേഴ്സ്), അലി അരീക്കോട് (അല്‍ഫോസ് റൗദ), ജിനു കുര്യന്‍ (കേരള ചലഞ്ചേഴ്സ്), കലാം അഹ്മദ് (കുവൈത്ത് കേരള സ്റ്റാര്‍സ്), ഖമറുദ്ദീന്‍ (ബിഗ് ബോയ്സ്), ഇസ്ഹാഖ് (മലപ്പുറം ബ്രദേഴ്സ്), നെല്‍സന്‍ (ചാമ്പ്യന്‍സ് എഫ്.സി) എന്നിവരെ കെഫാക് ഭാരവാഹികള്‍ ആദരിച്ചു. കുടുംബമേളക്ക് ഒ.കെ. റസാഖ്, പ്രദീപ്കുമാര്‍, നൗഷാദ്, ഫൈസല്‍ കണ്ണൂര്‍, അസ്വദ് അലി, ഇക്ബാല്‍ മുറ്റിച്ചൂര്‍, സുമേഷ് തൃക്കരിപ്പൂര്‍, റബീഷ്, ജോസഫ് കനകന്‍, അബ്ബാസ്, ബദറുല്‍ മുനീര്‍, അബ്ദുറഹ്മാന്‍, ബിജു ജോണി, റോബര്‍ട്ട് ബെര്‍ണാഡ്, ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി സ്വാഗതവും ഷബീര്‍ കളത്തിങ്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
