Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅബ്ബാസിയയില്‍...

അബ്ബാസിയയില്‍ കമ്യൂണിറ്റി വളന്‍റിയര്‍മാരെ നിയമിക്കും –അംബാസഡര്‍

text_fields
bookmark_border
അബ്ബാസിയയില്‍ കമ്യൂണിറ്റി വളന്‍റിയര്‍മാരെ നിയമിക്കും –അംബാസഡര്‍
cancel

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഭിമാനബോധത്തോടെ കുവൈത്തിലെ ഇന്ത്യന്‍ ജനത റിപ്പബ്ളിക് ദിനം ആചരിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സ്ഥാനപതി സുനില്‍ ജയിന്‍ ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 
ദൈഅയിലെ എംബസി കാര്യാലയത്തിന് മുന്നില്‍ വ്യാഴാഴ്ച അതിരാവിലെ മുതല്‍ കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ ഇന്ത്യന്‍ പ്രവാസികള്‍ അണിനിരന്നിരുന്നു. ഒമ്പതു മണിക്ക് സ്ഥാനപതി സുനില്‍ ജെയിന്‍ രാഷ്ട്രപിതാവിന്‍െറ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തില്‍ അംബാസഡര്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയുടെ റിപ്പബ്ളിക് ദിന സന്ദേശം വായിച്ചു. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹത്തിന് അദ്ദേഹം റിപ്പബ്ളിക് ദിനാശംസകള്‍ നേര്‍ന്നു. ബൊഹ്റ കമ്യൂണിറ്റി അവതരിപ്പിച്ച സെറിമോണിയല്‍ ബാന്‍ഡ്, വിവിധ പ്രവാസി കൂട്ടായ്മകളും സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച ദേശഭക്തിഗാനങ്ങള്‍ എന്നിവ  എന്നിവ  ചടങ്ങിന് പൊലിമയേകി. 
കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരോട് അനുഭാവപൂര്‍ണമായ സമീപനമാണ് എന്നും കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞു. ഇതിനു പകരമായി അധികൃതരുടെ നിയമ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യന്‍ സമൂഹം  ഏറ്റെടുക്കണമെന്നും അംബാസഡര്‍ ആഹ്വാനം ചെയ്തു. റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് സ്ഥാനപതി ഇക്കാര്യം പറഞ്ഞത്. 
കുവൈത്തിലെ ജനസംഖ്യ ക്രമീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇന്ത്യക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും ഇക്കാര്യം കുവൈത്ത് അധികൃതര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. അബ്ബാസിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമ പരമ്പരകള്‍  ആഭ്യന്തര മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍ പെടുത്തിയതായും ആവശ്യമായ സുരക്ഷാനടപടികള്‍ കൈക്കൊള്ളാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. അബ്ബാസിയ നിവാസികള്‍ക്കിടയില്‍ കമ്യൂണിറ്റി വളന്‍റിയറായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് എംബസി അംഗീകാരപത്രം നല്‍കുമെന്നും സ്ഥാനപതി പ്രഖ്യാപിച്ചു. 
തന്‍െറ സേവന കാലയളവ് ഇന്ത്യ ഗവണ്‍മെന്‍റ് ഒരു വര്‍ഷത്തേക്ക് നീട്ടിനല്‍കിയതായുള്ള അംബാസഡറുടെ അറിയിപ്പ് നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.

ഒ.ഐ.സി.സി റിപ്പബ്ളിക് ദിനം ആഘോഷിച്ചു
അബ്ബാസിയ: ഭാരതത്തിന്‍െറ 68ാം റിപ്പബ്ളിക് ദിനം ഒ.ഐ.സി.സി സമുചിതമായി  കൊണ്ടാടി. രാവിലെ ആറിന് ഒ.ഐ.സി.സി ഓഫിസ് അങ്കണത്തില്‍ ആക്റ്റിങ് പ്രസിഡന്‍റ് എബി വാരിക്കാട് ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, ട്രഷറര്‍ രാജീവ് നടുവിലേമുറി, വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, സെക്രട്ടറിമാരായ സുരേഷ് മാത്തൂര്‍, റോയ് കൈതവന, പ്രമിള്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മധുരപലഹാര വിതരണവും നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story