വിദേശികളെ ഒഴിവാക്കാനാവില്ളെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകളില്‍നിന്ന് വിദേശികളെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ളെന്ന് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി യൂസുഫ് അല്‍ സഖബി. വിദേശികള്‍ക്ക് പകരം ഓരോ വകുപ്പുകളും സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൈപ്റൈറ്റിങ്, മുനിസിപ്പല്‍ കൗണ്‍സില്‍ യോഗങ്ങള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തല്‍ തുടങ്ങിയ ജോലികള്‍ക്ക് വിദേശികളെ ആശ്രയിക്കേണ്ടിവരും. ഇത്തരം ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ മുന്നോട്ടുവരില്ല. അതേസമയം, സെക്രട്ടറി, എന്‍ജിനീയറിങ്, ടെക്നിക്കല്‍, നിയമോപദേശം തുടങ്ങി ഇപ്പോള്‍ വിദേശികള്‍ ചെയ്യുന്ന ജോലികള്‍ സ്വദേശികള്‍ക്ക് സാധിക്കുന്നതാണ്. എന്നാല്‍, വിദേശികളെ പൂര്‍ണമായി ഒഴിവാക്കിയുള്ള ക്രമീകരണം മുനിസിപ്പല്‍ മേഖലയില്‍ നടക്കില്ല. വിദേശികള്‍ കുവൈത്തില്‍ അധിനിവേശം നടത്തിയതായി എം.പി അബ്ദുല്‍ കരീം കന്ദരി നടത്തിയ പ്രസ്താവനയോട് അദ്ദേഹം വിയോജിച്ചു. കുടുംബം പുലര്‍ത്താന്‍വേണ്ടി വന്ന വിദേശികള്‍ക്ക് തിരിച്ചുപോകാന്‍ സ്വന്തമായി രാജ്യമുണ്ടെന്നിരിക്കെ അവരുടെ വരവിനെ അധിനിവേശമായി കാണാന്‍ സാധിക്കില്ല.
വിദേശികളെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്ത പാരമ്പര്യമാണ് കുവൈത്തിന്‍േറത്. അതിനാല്‍തന്നെ, ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രശ്നമില്ളെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തില്‍നിന്ന് വിദേശജീവനക്കാരെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ളെന്ന് കഴിഞ്ഞദിവസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.