രാജ്യം തിരിച്ചുപിടിച്ചതിന്‍െറ ധീരമായ ഓര്‍മ പുതുക്കി സൈനികാഭ്യാസം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എന്ന കൊച്ചുരാജ്യത്തെ വീണ്ടെടുത്ത പടയോട്ടത്തിന്‍െറ ഓര്‍മ പുതുക്കാന്‍ രാജ്യം തെരഞ്ഞെടുത്ത വഴിയും ഉജ്ജ്വല സൈനികാഭ്യാസ പ്രകടനം. ഓപറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം എന്നു പേരിട്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ഇടപെടലാണ് ഇറാഖ് സൈന്യത്തിന്‍െറ അധിനിവേശത്തില്‍നിന്ന് കുവൈത്തിനെ മോചിപ്പിച്ചത്. സീനിയര്‍ ബുഷിന്‍െറ നേതൃത്വത്തിലുള്ള പടയോട്ടമാണ് കൈവിട്ട രാജ്യം തിരിച്ചുപിടിക്കാന്‍ കുവൈത്ത് അധികൃതര്‍ക്ക് വഴിയൊരുക്കിയത്.
1990 ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്‍െറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. ലോകഭൂപടത്തില്‍നിന്ന് കുവൈത്ത് എന്ന രാജ്യത്തെ തന്നെ മായ്ച്ചുകളയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇറാഖി ടാങ്കുകള്‍ പാഞ്ഞടുത്തത്. കുവൈത്തിനെ ഇറാഖിന്‍െറ 19ാമത് ഗവര്‍ണറേറ്റ് ആക്കുകയായിരുന്നു അയല്‍രാജ്യത്തെ ഏകാധിപതിയുടെ സ്വപ്നം. സ്വതന്ത്ര പരമാധികാര രാജ്യത്തെ തകര്‍ത്ത് കാല്‍ക്കീഴിലാക്കാനുള്ള സദ്ദാമിന്‍െറ ശ്രമം പക്ഷേ, സഖ്യസൈന്യത്തിന്‍െറ പിന്തുണയോടെ കുവൈത്ത് ജനത അതിജയിച്ചു. 1991 ജനുവരി 15നാണ് ഓപറേഷന്‍ ഡെസേര്‍ട്ട് സ്റ്റോം എന്ന സൈനിക നീക്കം ആരംഭിച്ചത്. ആദ്യദിനത്തില്‍ തന്നെ നാലുമണിക്കൂര്‍ ഇറാഖിന്‍െറ മണ്ണില്‍ ബോംബ് വര്‍ഷിച്ചു. യുദ്ധവിമാനങ്ങള്‍ തീ തുപ്പിയപ്പോള്‍ സദ്ദാമിന്‍െറ സൈന്യം പതറി. ഒടുവില്‍ പിടിച്ചുനില്‍ക്കാനാവാതെ അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടിവന്നു. 100 അമേരിക്കന്‍ യുദ്ധക്കപ്പലുകളും സൈനിക നീക്കത്തില്‍ പങ്കുകൊണ്ടു.
1,800 യുദ്ധവിമാനങ്ങളും 1700 ഹെലികോപ്ടറുകളും കുവൈത്ത് സൈന്യത്തിന്‍െറ സഹായത്തിനത്തെി. ഡെസേര്‍ട്ട് സ്റ്റോമിന്‍െറ ഓര്‍മക്കായി കഴിഞ്ഞദിവസം കുവൈത്ത് സൈന്യം ഉദൈറയില്‍ അഭ്യാസപ്രകടനം നടത്തി.1990 ഒക്ടോബറില്‍ സൗദിയിലെ ജിദ്ദയില്‍ ചേര്‍ന്ന വന്‍ സമ്മേളനം കുവൈത്ത് ജനതക്കും ഭരണകൂടത്തിനും അന്തര്‍ദേശീയ സമൂഹത്തിന്‍െറ, പ്രത്യേകിച്ച് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. 660ാം നമ്പര്‍ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ ഐക്യരാഷ്ട്രസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സദ്ദാം സൈന്യത്തെ പിന്‍വലിച്ചില്ല. യു.എന്‍ ചാര്‍ട്ടറിന്‍െറ ഏഴാം ചാപ്റ്റര്‍ പ്രകാരം അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഖ്യസേനയാണ് ഒടുവില്‍ കുവൈത്തിന്‍െറ രക്ഷക്കത്തെിയത്.
കുവൈത്തില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് 1990 നവംബര്‍ 29ന് ഐക്യരാഷ്ട്രസഭ നല്‍കിയ താക്കീത് അന്ത്യശാസനാ സമയപരിധിയായ 1991 ജനുവരി ജനുവരി 15നും സദ്ദാം ഹുസൈന്‍ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് സൈനിക നടപടി തുടങ്ങിയത്. സൗദി അറേബ്യയിലും മറ്റും താവളമൊരുക്കി സഖ്യസേന ഇറാഖിനെ ആക്രമിക്കുകയായിരുന്നു. അമേരിക്കയും ബ്രിട്ടനും നേതൃത്വം നല്‍കിയ സഖ്യസേനയില്‍ 34 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നാം ഗള്‍ഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചനദിനമായി കൊണ്ടാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
