അരങ്ങേറ്റത്തിന് പെരുമയായി മല്ലിക സാരാഭായിയുടെ സാന്നിധ്യം
text_fieldsകുവൈത്ത് സിറ്റി: നന്ദനം കുവൈത്ത് സംഘടിപ്പിച്ച ‘അരങ്ങേറ്റം’ പരിപാടിയില്‍ നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരാഭായി മുഖ്യാതിഥിയായി. മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നന്ദനം കുവൈത്ത് ഡയറക്ടര്‍ നയന സന്തോഷ് സ്വാഗതം പറഞ്ഞു. സുവനീര്‍ എ.കെ. ശ്രീവാസ്തവ ഡോ. മല്ലിക സാരാഭായിക്ക് നല്‍കി പ്രകാശനം ചെയ്തു.
നന്ദനം നൃത്ത വിദ്യാലയത്തിലെ 50 വിദ്യാര്‍ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയില്‍ അരങ്ങേറ്റം നടത്തി. മറ്റ് 22 പേരുടെ ഭരതനാട്യം, കുച്ചിപ്പുടി അവതരണവുമുണ്ടായി. ബിജീഷ് കൃഷ്ണ (വോക്കല്‍), വേണുഗോപാല്‍ കുറുമ്പശ്ശേരി (മൃദംഗം), സുരേഷ് നമ്പൂതിരി (വയലിന്‍) എന്നിവര്‍ അനുഗമിച്ചു. നന്ദനം ഫാക്കല്‍റ്റികളായ കലാഭവന്‍ ബിജുഷ, കലാമണ്ഡലം സംഗീത, കലാമണ്ഡലം അലെന്‍ ബ്ളെസീന എന്നിവര്‍ നേതൃത്വം നല്‍കി. മല്ലിക സാരാഭായിക്ക് ബിന്ദു പ്രസാദ് മെമന്‍േറാ കൈമാറി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ജയന്‍ വി. നാരായണന്‍, ഷാജി സെബാസ്റ്റ്യന്‍, അനില്‍ സോപാനം എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
