ഒരുമയുടെ സന്ദേശമോതി ഇസ്ലാഹി ഐക്യസമ്മേളനം
text_fieldsകുവൈത്ത് സിറ്റി: ഒരുമയുടെ സന്ദേശമോതി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ (കെ.എന്‍.എം) സംയുക്തമായി സംഘടിപ്പിച്ച കുവൈത്ത് ഐക്യസമ്മേളനം. കേരളത്തില്‍ നടന്ന മുജാഹിദ് ലയന സമ്മേളനത്തിന്‍െറ തുടര്‍ച്ചയായാണ് കുവൈത്തിലും ഐക്യസമ്മേളനം നടന്നത്. ഡോ. അബ്ദുല്‍ മുഹ്സിന്‍ സബന്‍ അല്‍ മുതൈരി ഉദ്ഘാടനം ചെയ്തു. ജാതി, മത, വര്‍ഗ, വംശ, ദേശ, ഭാഷാ വൈജാത്യങ്ങള്‍ക്കതീതമായി മനുഷ്യനെ കാണാനും മനുഷ്യന്‍െറ നന്മക്കായി നിലകൊള്ളാനും കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കപ്പെടുകയും ആത്മീയ ചൂഷകര്‍ പുതിയ വേഷങ്ങളില്‍ അരങ്ങത്തുവരുകയും ചെയ്യുന്ന ഈ കാലത്ത് മുജാഹിദ് ഐക്യം ഏറെ പ്രസക്തമാണെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി പറഞ്ഞു. ഇസ്ലാമോഫോബിയയെ ഉപയോഗിച്ച് സാമ്രാജ്യത്വവും ഫാഷിസവും തങ്ങളുടെ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് ഇസ്ലാമിക പ്രബോധകര്‍ ഒറ്റക്കെട്ടായി മുന്നേറണമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ പറഞ്ഞു. ഐ.ഐ.സി പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഇബ്രാഹിം കുട്ടി സലഫി, അബ്ദു അടക്കാനി, കെ.ടി.പി. അബ്ദുറഹ്മാന്‍, ഇബ്രാഹിം കുന്നില്‍, ഡോ. അമീര്‍ അഹ്മദ്, ഷറഫുദ്ദീന്‍ കണ്ണേത്ത്, ഫൈസല്‍ മഞ്ചേരി, സാദിഖ് അലി, മുഹമ്മദ് റാഫി നന്തി, ശിയാം ബഷീര്‍, വി.എ. മൊയ്തുണ്ണി, സിദ്ധീഖ് മദനി, മുഹമ്മദ് അലി, അബൂബക്കര്‍ വടക്കാഞ്ചേരി, സ്വാലിഹ് വടകര, അബ്ദുറസാഖ് ചെമ്മണൂര്‍, ഹംസ പയ്യനൂര്‍, സഗീര്‍ തൃക്കരിപ്പൂര്‍, ജസീര്‍ പുത്തൂര്‍ പള്ളിക്കല്‍ എന്നിവര്‍ പങ്കെടുത്തു. കെ.കെ.ഐ.സി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹമീദ്, ഐ.ഐ.സി ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, മനാഫ് മാത്തോട്ടം, റഹിം മാറഞ്ചേരി, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
