ഹലാ ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് ഒൗദ്യോഗിക തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വര്‍ഷത്തെ ഹലാ ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് ഒൗദ്യോഗിക തുടക്കമായി. വെള്ളിയാഴ്ച തുടങ്ങിയ സാല്‍മിയ കാര്‍ണിവലില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
വര്‍ണങ്ങള്‍ വാരിവിതറിയ സമ്മോഹന ദിനത്തില്‍ കുവൈത്തിന്‍െറ കൂറ്റന്‍ പതാകകള്‍ പാറിച്ച് സ്വദേശികള്‍ മനസ്സുനിറയെ ആഘോഷിച്ചു. പൊലിമയേറിയ ആഘോഷം കണ്ടാസ്വദിക്കാന്‍ അവധി ദിനത്തിന്‍െറ സൗകര്യത്തില്‍ ധാരാളം വിദേശികളും എത്തി. പരമ്പരാഗത വേഷങ്ങളിലുള്ള നര്‍ത്തകരും കലാകാരന്മാരും തെരുവുകളില്‍ ഉത്സവച്ഛായ തീര്‍ത്തു.
ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകീട്ട് നാലു മുതലാണ് സാല്‍മിയ സാലിം അല്‍ മുബാറക് സ്ട്രീറ്റില്‍ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഉദ്ഘാടന കാര്‍ണിവല്‍ അരങ്ങേറിയത്. ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിനായി കാര്‍ണിവല്‍ വേദിയായ സാലിം മുബാറക് സ്ട്രീറ്റിലേക്ക് വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷം വാഹന ഗതാഗതം നിരോധിച്ചിരുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും മറ്റും ആഘോഷനഗരിയിലേക്കത്തൊന്‍ പ്രത്യേകം ബസുകള്‍ ഏര്‍പ്പെടുത്തിയത് അനുഗ്രഹമായി. വിവിധ സേനാ വിഭാഗങ്ങള്‍, വിദേശ എംബസികള്‍ എന്നിവയുടെ പ്രദര്‍ശന പവലിയനുകള്‍ കാര്‍ണിവലിന് മിഴിവേകി. കുവൈത്തിന്‍െറ ടൂറിസം, ഷോപ്പിങ് മേഖലക്ക് ഉണര്‍വേകുന്ന നിരവധി പരിപാടികള്‍ കാര്‍ണിവല്‍ നഗരിയില്‍ നടക്കും. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും കുവൈത്ത് സിറ്റി, സാല്‍മിയ ഭാഗങ്ങളിലായാണ് നടക്കുന്നത്. ഗ്രീന്‍ ഐലന്‍ഡില്‍ നിരവധി പരിപാടികള്‍ അരങ്ങേറും. വൈകുന്നേരങ്ങളില്‍ വിവിധ ഷോപ്പിങ് കേന്ദ്രങ്ങളില്‍ കല, വിനോദ പരിപാടികള്‍ നടക്കും. ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. വിനോദപരിപാടികളുടെയും കായിക മത്സരങ്ങളുടെയും വിവിധ രൂപങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയമായ വ്യാപാരോത്സവമാണ് കുവൈത്തിലെ ഹലാ ഫെബ്രുവരി ഫെസ്റ്റിവല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
