ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡ് പവിത്രന്‍ തീക്കുനിക്ക്
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈത്ത് ഏര്‍പ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരി അവാര്‍ഡിന് പ്രശസ്ത കവി പവിത്രന്‍ തീക്കുനി അര്‍ഹനായി. അസോസിയേഷന്‍ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന കോഴിക്കോട് ഫെസ്റ്റിലെ സാംസ്കാരിക പരിപാടിയില്‍ പുരസ്കാരം വിതരണം ചെയ്യും. പവിത്രന്‍ തീക്കുനി കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിലാണ് ജനിച്ചത്. മലയാളത്തിലും തമിഴിലുമായി ഇതുവരെ 24 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അംഗമാണ്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്മെന്‍റ് പുരസ്കാരം, ആശാന്‍ പ്രൈസ്, ഇടശ്ശേരി അവാര്‍ഡ് തുടങ്ങി 27 പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിരുദ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ളെങ്കിലും അദ്ദേഹത്തിന്‍െറ കവിതകള്‍ വിവിധ സര്‍വകലാശാലകളില്‍ പാഠ്യ വിഷയമാണ്. അദ്ദേഹത്തിന്‍െറ ഏറ്റവും പുതിയ പുസ്തകമായ ‘കടല്‍ ചിറകുള്ള പ്രണയത്തുമ്പികള്‍’ കോഴിക്കോട് ഫെസ്റ്റില്‍ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.