ഇസ്ലാഹി ഐക്യസമ്മേളനം; എം.എം. അക്ബര്‍ കുവൈത്തിലത്തെി
text_fieldsകുവൈത്ത് സിറ്റി: നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇസ്ലാഹി സെന്‍റര്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
അബ്ദുറഹ്മാന്‍ അടക്കാനി, മുഹമ്മദ് അലി വേങ്ങര, ഷമീമുല്ല സലഫി, ഷബീര്‍ കൊല്ലം, ഷാനവാസ്, മുജീബുറഹ്മാന്‍ പൊന്നാനി, ഫഹദ് പട്ടേല്‍ത്താഴം, സകരിയ്യ പാലക്കാട് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ (കെ.എന്‍.എം) സംയുക്തമായി വെള്ളിയാഴ്ച വൈകുന്നേരം ആറിന് അബ്ബാസിയ കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനത്തില്‍ എം.എം. അക്ബര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി,
കേരള ജംഇയ്യതുല്‍ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി എന്നിവരും ഒൗഖാഫ് അറബി പ്രതിനിധികളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.