ഹാക്കര്‍മാരുടെ ആക്രമണം നിഷേധിച്ച് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കമേഴ്സ്യല്‍ ബാങ്കില്‍ ഹാക്കര്‍മാരുടെ ആക്രമണമുണ്ടായതായ റിപ്പോര്‍ട്ട് കുവൈത്ത് ബാങ്കിങ് അസോസിയേഷന്‍ നിഷേധിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിരവധി ഇടപാടുകാര്‍ക്ക് പണം നഷ്ടപ്പെട്ടതായി സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഈ വാര്‍ത്ത അടിസ്ഥാന വിരുദ്ധമാണെന്നും ലോകോത്തര നിലവാരമുള്ള സുരക്ഷാക്രമീകരണമാണ് ഈ രംഗത്തുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് വാട്സ്ആപ്പിലൂടെ പ്രചരിച്ച വാര്‍ത്ത ഒട്ടേറെ പേരെ അസ്വസ്ഥരാക്കി. മൊബൈല്‍ ആപ്ളിക്കേഷനിലൂടെ സാമ്പത്തികയിടപാട് നടത്തിയവരുടെ അക്കൗണ്ടില്‍നിന്നാണ് ഹാക്കര്‍മാര്‍ പണം തട്ടിയതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
ബുധനാഴ്ച വൈകീട്ട് വ്യാപകമായ സുരക്ഷാപരിശോധനകളും അരങ്ങേറിയത് സംശയം ഇരട്ടിയാക്കി. മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി വ്യാപകമായ പരിശോധനയാണ് നടന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ കുവൈത്തില്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വന്‍തോതില്‍ പണം നഷ്ടപ്പെട്ടതായാണ് പ്രചാരണം.
നിയമവശം തേടി ധാരാളമാളുകള്‍ കോടതിയിലുമത്തെി. അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയാറായില്ളെങ്കിലും ആളുകളുടെ ആശങ്കമാറിയി
ട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.