Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅല്‍ ശംലാന്‍ ബോട്ട്...

അല്‍ ശംലാന്‍ ബോട്ട് ജെട്ടിയില്‍ 180  പരിസ്ഥിതി നിയമലംഘനങ്ങള്‍ പിടികൂടി

text_fields
bookmark_border
അല്‍ ശംലാന്‍ ബോട്ട് ജെട്ടിയില്‍ 180  പരിസ്ഥിതി നിയമലംഘനങ്ങള്‍ പിടികൂടി
cancel

കുവൈത്ത് സിറ്റി: ശര്‍ഖിലെ അല്‍ ശംലാന്‍ ബോട്ട് ജെട്ടിയില്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 180 നിയമലംഘനങ്ങള്‍ പിടികൂടി. രാജ്യത്തെ മീന്‍പിടിത്ത ബോട്ടുകള്‍ നിര്‍ത്തിയിടുന്ന പ്രധാന കടലോര ഭാഗമായ ഇവിടെ കഴിഞ്ഞദിവസമാണ് മുനിസിപ്പല്‍, തുറമുഖ, തീരസംരക്ഷണ സേനയുടെ സഹകരണത്തോടെ മിന്നല്‍ പരിശോധന അരങ്ങേറിയത്. 
ബോട്ടുകളില്‍നിന്ന് കടലിലേക്ക് ഡീസലും എന്‍ജിന്‍ ഓയിലും ചോരുന്നതുള്‍പ്പെടെ നിയമലംഘനങ്ങളാണ് പിടികൂടിയത്. ചില ബോട്ടുകള്‍ മാസങ്ങളായി കടലില്‍പോകാതെ മീന്‍പിടിത്തക്കാരുടെ താമസയിടങ്ങളായി മാറ്റിയതായും കണ്ടത്തെി. ആകെ 50,000 ദീനാറാണ് പരിസ്ഥിതി വകുപ്പ് പിഴ ചുമത്തിയത്. കരയിലും കടലിലും നടക്കുന്ന പരിസ്ഥിതി നിയമലംഘനങ്ങള്‍ പിടികൂടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി അതോറിറ്റി ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് പറഞ്ഞു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story