Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ഫാ​ക്...

കെ​ഫാ​ക് അ​ന്ത​ര്‍ജി​ല്ല ഫൈ​ന​ലു​ക​ള്‍ ഇ​ന്ന്​

text_fields
bookmark_border

കുവൈത്ത് സിറ്റി: കാല്‍പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും നിറഞ്ഞുനിന്ന കെഫാക് അന്തര്‍ജില്ല സീസൺ അഞ്ചി​െൻറ കലാശപ്പോരാട്ടം വെള്ളിയാഴ്ച മിശ്രിഫ് പബ്ലിക്‌ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ രണ്ടു മാസമായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്ക് ആവേശം നല്‍കിയ അന്തര്‍ ജില്ല ടൂർണമ​െൻറ് പഴയ കളിക്കാരെ ഉള്‍ക്കൊള്ളിച്ച മാസ്റ്റേഴ്സ് ലീഗും പുതിയ താരനിര പോരാടിയ സോക്കര്‍ ലീഗുമായാണ് ക്രമീകരിച്ചിരുന്നത്. കേരളത്തിലെ പ്രശസ്ത താരനിരയെയാണ് ടൂര്‍ണമ​െൻറില്‍ ജില്ലാ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറക്കിയിരുന്നത്. 
സീസണില്‍ ആദ്യമായി തുടക്കം കുറിച്ച മാസ്റ്റേഴ്സ് സെവന്‍ എ സൈഡ് ഫുട്ബാള്‍ ലീഗി​െൻറ പ്രഥമ കിരീടത്തിനായി ഫ്രണ്ട് ലൈന്‍ മലപ്പുറം - തിരുവനന്തപുരത്തെ നേരിടും. ലൂസേഴ്‌സ് ഫൈനലില്‍ ഫോക് കണ്ണൂര്‍ -കെ.ഡി.എൻ.എ കോഴിക്കോട് ടീമുകൾ ഏറ്റുമുട്ടും. വൈകീട്ട് നടക്കുന്ന വാശിയേറിയ  സോക്കര്‍ ലീഗ് ഫൈനലില്‍ കെ.ഡി.എൻ.എ കോഴിക്കോട് -തിരുവനന്തപുരത്തെ നേരിടും. മൂന്നാം സ്ഥാനത്തിനായി ട്രാസ്‌ക് തൃശൂരും -ഇ.ഡി.എഫ്.എഫ്.എ എറണാകുളവും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന സെമി ഫൈനലുകളില്‍ കോഴിക്കോട് ടൈ ബ്രേക്കറില്‍ ഇ.ഡി.എഫ്.എഫ്.എ എറണാകുളത്തിനെ മറികടന്നപ്പോള്‍ തിരുവനന്തപുരം രണ്ടു ഗോളുകള്‍ക്ക് ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തില്‍ മാറ്റുരക്കാനെത്തുന്നത്. . മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മിശ്രിഫ് പബ്ലിക്‌ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സാമൂഹിക, സാംസ്‌കാരിക, കലാകായിക രംഗത്തെ പ്രമുഖര്‍ കലാശക്കളിക്ക് അതിഥികളായെത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story