അനുഭവസമ്പത്തിെൻറ കരുത്തുമായി സാം പൈനുംമൂടിെൻറ ചരിത്രപുസ്തകം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കുടിയേറ്റത്തിെൻറ ഒരുനൂറ്റാണ്ട് കാലത്തെ ചരിത്രം പറയുകയാണ് സാമൂഹികപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ സാം പൈനുംമൂട് കുവൈത്ത് ഇന്ത്യൻ കുടിയേറ്റ ചരിത്രം എന്ന മലയാള പുസ്തകത്തിലൂടെ. ഇൗ ചരിത്രം സ്ഥിതിവിവരക്കണക്കുകളല്ല, പണ്ഡിതോചിതമായ വിശകലനങ്ങളുമല്ല, ലഭ്യമായ രേഖകളുടെയും വായ്മൊഴികളുടെയും വായനയുടെയും സഹായത്തോടെ നടത്തിയ ആത്മാർഥമായ ശ്രമം മാത്രമെന്ന് പുസ്തകത്തെ പറ്റി ഗ്രന്ഥകാരൻ ആമുഖത്തിൽ പറയുന്നു. കുവൈത്തിെല ഇന്ത്യൻ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇത്തരമൊരു രചന ആദ്യമാണ്.
കഴിഞ്ഞ നൂറ്റാണ്ടിൽ കുരുമുളക് തേടി എത്തിയവരുടെ നാട്ടിലേക്ക് പെട്രോ ഡോളർ തേടി എത്തിയ ഇന്ത്യൻ സമൂഹത്തിെൻറ ചരിത്രം സഹനത്തിെൻറയും പാരസ്പര്യത്തിെൻറയും അതിജീവനത്തിെൻറയുമാണെന്ന് അദ്ദേഹം അടിവരയിടുന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ സി. ഗൗരീദാസൻ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. വിസ്മയകരമായ ഉയർച്ചതാഴ്ചകളൊന്നും എടുത്തുകാട്ടാനില്ലാതെ സാധാരണത്വത്തിെൻറ ഒാരങ്ങളിലേക്ക് ഒതുങ്ങി ജീവിച്ച് കടന്നുപോവുന്ന പതിനായിരക്കണക്കിന് മനുഷ്യരും ചേർന്ന് നിർമിക്കുന്നതാണ് ചരിത്രം എന്ന തിരിച്ചറിവിൽനിന്നാണ് ഒരുപക്ഷേ ഇത്തരം അനുഭവസാക്ഷ്യങ്ങളെല്ലാം ഉയർന്നുവന്നിട്ടുള്ളതെന്ന് അവതാരികയിൽ പറയുന്നു. സാമൂഹികപ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായ സാം പൈനുംമൂട് നിരവധി സംഘടനകളുടെ ഭാരവാഹിത്വവും രക്ഷാധികാരി പദവിയും വഹിച്ചിട്ടുണ്ട്.
കുവൈത്ത് ടൈംസ് മലയാളം പതിപ്പിലും മലയാള ദിനപത്രങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഒരു പ്രവാസി ദേശത്തെ വായിക്കുന്നു, അതിജീവനത്തിെൻറ കാഴ്ചപ്പാടുകൾ, വാഗ്ദത്തനാട് (യാത്രാവിവരണം) എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഖറാഫി നാഷനൽ കമ്പനിയിൽ എൻജിനീയറിങ് വിഭാഗത്തിെൻറ കാഡ് സെക്ഷനിൽ ഇലക്ട്രിക്കൽ വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. ഭാര്യ: വത്സ സാം. മക്കൾ: ക്രിസ്റ്റീന, ഡയാന, ബെൻ. മാവേലിക്കര സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
