ഇന്നും നാളെയും പൊടിക്കാറ്റിന് സാധ്യത
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊടിക്കാറ്റിന് സാധ്യതയുള്ളതായി പ്രമുഖ കാലാവസ്ഥാ നിരീക്ഷകനും ഗോള ശാസ്ത്രജ്ഞനുമായ ആദിൽ അൽ മർസൂഖ് പറഞ്ഞു. ശനിയാഴ്ച മഴയുണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചു. അറേബ്യൻ ഉപദ്വീപിൽ ഉടലെടുക്കുന്ന ന്യൂനമർദത്തിെൻറ തുടർഫലനങ്ങളുടെ ഭാഗമായാണിത്.
ഇറാനിലും ഗൾഫ് കടലിടുക്കിലും കേന്ദ്രീകരിക്കുന്ന ഈ മർദം കുവൈത്തുൾപ്പെടെ മേഖലയിൽ അസ്ഥിരമായ കാലാവസ്ഥക്ക് കാരണമായേക്കും. മണിക്കൂറിൽ 42– 45 കിലോമീറ്റർ വേഗത്തിൽ വടക്ക്–പടിഞ്ഞാറൻ കാറ്റടിക്കുന്നതാണ് പൊടിപടലങ്ങൾ ഉയർത്താനിടയാക്കുക.
മാനം മേഘാവൃതമാവുമെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത കുറവാണ്. അടുത്ത ആഴ്ചയുടെ പകുതിവരെ രാജ്യത്ത് പകൽ കൂടിയ ചൂട് 36– 38 ഡിഗ്രിയും രാത്രി 25– 28 ഡിഗ്രികൾക്കിടയിലുമായിരിക്കുമെന്ന് ആദിൽ മർസൂഖ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.