സഹായം വേണ്ടവർ പൂർണവിവരം കൈമാറണെമന്ന് ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: തൊഴിൽ പ്രശ്നങ്ങളിലോ അല്ലാതെയോ എംബസിയുടെ സഹായം ആവശ്യമുള്ളവർ പൂർണ വിവരങ്ങൾ ൈകെമാറണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ്.
വാട്സ് ആപ്പിലൂടെയും ഇ-മെയിലിലൂടെയും അപൂർണ വിവരങ്ങൾ അടങ്ങിയ പരാതികൾ വ്യാപകമായി ലഭിക്കുന്ന പശ്ചാത്തലത്തിലാണ് എംബസി പൗരന്മാർക്ക് നിർദേശം നൽകിയത്. സ്പോൺസറുമായുള്ള തർക്കങ്ങൾ, നാട്ടിൽ പോകാൻ കഴിയാതിരിക്കുക, എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമായി വരുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് എംബസിയിൽ പരാതി നൽകാവുന്നതാണ്.
എന്നാൽ, പരാതി നൽകുമ്പോൾ പരാതിക്കാരനുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്. പരാതിക്കാരെൻറ പാസ്പോർട്ട് കോപ്പി, ഇഖാമ പേജ്, ഫോൺ നമ്പർ, കുവൈത്തിലെ മേൽവിലാസം, സ്‌പോൺസറുടെ പേര്, ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്. പരാതിക്കാരന് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇ-മെയിൽ വഴിയും പരാതി നൽകാം. ഇ-മെയിൽ പരാതികളിൽ സ്വന്തം വിവരങ്ങൾക്ക് പുറമെ സുഹൃത്തിെൻറയോ അടുത്ത ബന്ധുവിെൻറയോ വിലാസവും ഫോൺ നമ്പറും കൂടി ഉൾപ്പെടുത്തണം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ എംബസി പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ, വാട്സ് ആപ് വഴിയും ഇ-മെയിൽ വഴിയും ലഭിക്കുന്ന പരാതികളിൽ പലപ്പോഴും പൂർണമായ വിവരങ്ങൾ ഇല്ലാതാതിരിക്കുന്നതുമൂലം തുടർനടപടികൾ സ്വീകരിക്കാൻ പ്രയാസം നേരിടുന്നതായും എംബസി പുറത്തുവിട്ട മാർഗനിർദേശത്തിൽ പറ
യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.