ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ കുവൈത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ കുവൈത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
കാൻസർ ഉൾപ്പെടെ മാരക രോഗങ്ങൾ ബാധിച്ച് കഷ്ടത അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുക എന്നതാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യമെന്ന് ലൈഫ് എഗെയ്ൻ സ്ഥാപകയും അഭിനേത്രിയുമായ ഗൗതമി പറഞ്ഞു. ഗൗതമിയും യോഗ പരിശീലകയായ ഹൈമ റെഡ്ഡിയും ചേർന്ന് 2015ൽ ആണ് ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ സ്ഥാപിച്ചത്. ‘വൺ ഫോർ വൺ, വി ആർ ദേർ ഫോർ എവരിവൺ’ എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.
നിലവിൽ ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിൽ ചാപ്റ്ററുകൾ ഉള്ള ലൈഫ് എഗെയ്ൻ ഫൗണ്ടേഷെൻറ ഇന്ത്യക്ക് പുറത്തുള്ള രണ്ടാമത് ചാപ്റ്ററാണ് കുവൈത്തിൽ പ്രവർത്തനം തുടങ്ങുന്നത്. യു.കെ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽകൂടി വൈകാതെ ചാപ്റ്ററുകൾ ആരംഭിക്കുമെന്ന് കുവൈത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗൗതമി പറഞ്ഞു. ഏപ്രിൽ എട്ടിന് വൈകീട്ട് ആറുമണിക്ക് മൈദാൻ ഹവല്ലി അമേരിക്കൻ ഇൻറർനാഷനൽ സ്‌കൂളിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ നടിയും നർത്തകിയുമായ പദ്മശ്രീ ശോഭന അവതരിപ്പിക്കുന്ന ട്രാൻസ് ഡാൻസ് പെർഫോമൻസ്, കുവൈത്തി ഗായകൻ മുബാറക് യൂസുഫ് നേതൃത്വം നൽകുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. മുബാറക് യൂസുഫ്, മാലിക് അൽ അജീൽ, ഹരീന്ദ്രൻ എന്നിവരും ഗൗതമിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
